തിരൂരങ്ങാടി ജിഎച്ച്എസ്എസില്‍ മുന്നേറ്റം’24 പരീക്ഷാ മുന്നൊരുക്കം

തിരൂരങ്ങാടി: ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്‌കൂളിലെ മുന്നേറ്റം’24 വിജയഭേരി പദ്ധതിയുടെ ഭാഗമായി ആഭിമുഖ്യത്തില്‍ എസ്.എസ്.എല്‍.സി പരീക്ഷയെഴുതുന്ന വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമായികൂരിയാട് ഓഡിറ്റോറിയത്തില്‍ വെച്ച മോട്ടിവേഷന്‍ പ്രോഗ്രാം സംഘടിപ്പിച്ചു. എസ് എം സി ചെയര്‍മാന്‍ അബ്ദുറഹീം പൂക്കത്ത് ഉദ്ഘാടനം ചെയ്തു.

നഗരസഭ കൗണ്‍സിലര്‍ സി.പി.സുഹ്‌റാബി , കെ.ടി.മൊയ്തീന്‍ കുട്ടി, എന്‍.എം അലി, എസ് ആര്‍ ജി കണ്‍വീനര്‍ അബ്ദുന്നാസര്‍ ചെമ്പയില്‍, എന്നിവര്‍ സംസാരിച്ചു. ജില്ലാ വിജയഭേരി കോ-ഓഡിനേറ്റര്‍ ടി. സലീം , മോട്ടിവേഷന്‍ ട്രെയിനര്‍ നിസാം മൂന്നിയൂര്‍ എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. ഹെഡ്മിസ്ട്രസ് കെ.കെ. മിനി സ്വാഗതവും ജസീറ ആലങ്ങാടന്‍ നന്ദിയും പറഞ്ഞു.

error: Content is protected !!