മൂന്നിയൂരില്‍ വൈദ്യുതി ചാര്‍ജ് വര്‍ദ്ധവിനെതിരെ മുസ്ലിം ലീഗ് പ്രതിഷേധം സംഘടിപ്പിച്ചു

മൂന്നിയൂര്‍ : സംസ്ഥാന മുസ്ലിം ലീഗ് കമ്മറ്റി ആഹ്വാന പ്രകാരം മുന്നിയൂര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മറ്റി തലപ്പാറയില്‍ വൈദ്യുതി ചാര്‍ജ് വര്‍ദ്ധവിനെതിരെ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. വി.പി. കുഞ്ഞാപ്പുവിന്റെ അദ്ധ്യക്ഷതയില്‍ നടന്ന പ്രതിഷേധ സംഗമം പ്രവാസി ലീഗ് സംസ്ഥാന പ്രസിഡണ്ട് ഹനീഫ മൂന്നിയൂര്‍ ഉല്‍ഘാടനം ചെയ്തു. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഗവര്‍മെന്റ് അധികാരത്തില്‍ വന്നശേഷം അഞ്ചാം തവണയാണ് വൈദ്യുതി ചാര്‍ജ് ക്രമാതീതമായി വര്‍ദ്ധിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് എം.എ. ഖാദര്‍ മുഖ്യപ്രഭാഷണം നടത്തി. ഹൈദര്‍ കെ മൂന്നിയൂര്‍,എം. സൈതലവി, ഹനീഫ ആച്ചിട്ടില്‍,ജാഫര്‍ ചേളാരി, പി.പി. മുനീര്‍ മാസ്റ്റര്‍ എന്നിവര്‍ പ്രസംഗിച്ചു.സംഗമത്തിന് മുന്നോടിയായി നടന്ന പ്രകടനത്തിന് എം.എ. അസിസ് അസീസ് ചെനാത്ത്, യു.ഷംസുദ്ദീന്‍, കുഞ്ഞോന്‍ തലപ്പാറ, അന്‍സാര്‍ കളിയാട്ടമുക്ക്, സുഹൈല്‍ പാറക്കടവ് താഹിര്‍ കൂപ്പ, ജാഫര്‍ വെളിമുക്ക്, സഫീര്‍ പിപി, കടവത്ത് മൊയ്തീന്‍കുട്ടി എന്നിവര്‍ നേതൃത്വം നല്‍കി

error: Content is protected !!