തദ്ദേശ തെരഞ്ഞെടുപ്പിന് പാര്‍ട്ടിയെ സജ്ജമാക്കാന്‍ മുസ്‌ലിം ലീഗ് സോണല്‍ മീറ്റ് ആരംഭിച്ചു

തിരൂരങ്ങാടി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് അടുത്ത വര്‍ഷാവസാനത്തില്‍ നടക്കുന്ന തെരഞ്ഞെടുപ്പിലേക്ക് പാര്‍ട്ടിയെ സജ്ജമാക്കുന്നതിനായുള്ള മുസ്‌ലിംലീഗ് ജില്ലാ കമ്മിറ്റിയുടെ ലിഡേഴ്സ് സോണല്‍ മീറ്റ് ആരംഭിച്ചു. 19-ന് പഞ്ചായത്ത് മുന്‍സിപ്പല്‍ തലങ്ങളില്‍ നടക്കുന്ന ലീഡേഴ്സ് മീറ്റിന് മുന്നോടിയായാണ് ജില്ലയെ നാല് മേഖലകളാക്കി തിരിച്ച് സോണല്‍ മീറ്റുകള്‍ സംഘടിപ്പിച്ചത്.

തിരൂരങ്ങാടി, വേങ്ങര, വള്ളിക്കുന്ന്, താനൂര്‍ നിയോജക മണ്ഡലങ്ങളിലെ സോണല്‍ മീറ്റ് ചെമ്മാട് സി.എച്ച് സൗധത്തില്‍ നടന്നു. ഇന്നലെ രാവിലെ പത്ത് മണിക്ക് നഹാ സാഹിബ് ഓഡിറ്റോറിയത്തില്‍ നടന്ന സോണല്‍ മീറ്റ് പി.കെ അബ്ദുറബ്ബ് ഉദ്ഘാടനം ചെയ്തു. മുസ്‌ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് പി.എസ്.എച്ച് തങ്ങള്‍ അധ്യക്ഷനായി.

മുസ്‌ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ ഹമീദ് എം.എല്‍.എ, ഉമ്മര്‍ അറക്കല്‍, സലീം കുരുവമ്പലം കാര്യങ്ങള്‍ വിശദീകരിച്ചു. കെ.പി.എ മജീദ് എം.എല്‍.എ, എം.കെ ബാവ, അഡ്വ.ആരിഫ്, പി.എം.എ ഷമീര്‍ ലോകസഭ തെരഞ്ഞെടുപ്പ് അവലോകനം നടത്തി. അരിമ്പ്ര മുഹമ്മദ് മാസ്റ്റര്‍, എം.എ ഖാദര്‍, സി.എച്ച് മഹ്‌മൂദ് ഹാജി, കെ കുഞ്ഞിമരക്കാര്‍, ഡോ.വി.പി അബ്ദുല്‍ ഹമീദ് മാസ്റ്റര്‍, ബക്കര്‍ ചെര്‍ണ്ണൂര്‍, പി.കെ അസ്്ലു, അലി അക്ബര്‍ വേങ്ങര, സി അബൂബക്കര്‍ ഹാജി, ടി.പി.എം ബഷീര്‍ പ്രസംഗിച്ചു. ശേഷം പ്രതിനിധി ചര്‍ച്ചയും നടന്നു.

error: Content is protected !!