തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ മുസ്‌ലിം ലീഗ് അംഗങ്ങളുടെ സ്ഥാനമാറ്റങ്ങള്‍ സംബന്ധിച്ച് നേതൃയോഗത്തില്‍ തീരുമാനമെടുത്തു ; പിഎംഎ സലാം

തിരൂരങ്ങാടി : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ മുസ്‌ലിം ലീഗ് അംഗങ്ങളുടെ സ്ഥാനമാറ്റങ്ങള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് ശേഷം മാത്രമെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം. ഈ മാസം 11 ന് ചേര്‍ന്ന മുസ്ലിം ലീഗ് സംസ്ഥാന നേതൃ യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തതെന്ന് അദ്ദേഹം അറിയിച്ചു.

ത്രിതല പഞ്ചായത്തുകള്‍, മുനിസിപ്പാലിറ്റികള്‍, എന്നിവിടങ്ങളില്‍ അധികാര സ്ഥാനങ്ങളിലിരിക്കുന്ന മുസ്‌ലിം ലീഗ് പ്രതിനിധികളുടെ പ്രസ്തുത സ്ഥാനങ്ങളില്‍ മാറ്റം വരുത്തുന്നത് സംബന്ധിച്ച ചര്‍ച്ചകളും നടപടികളും 2024 ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് വരെ മാറ്റി വെക്കേണ്ടതാണെന്നും പാര്‍ലിമെന്റ് തെരഞ്ഞെടുപ്പിന് ശേഷം ജില്ലാ, സംസ്ഥാന നേതൃത്വവുമായി ചര്‍ച്ച ചെയ്ത ശേഷം മാത്രമേ അത്തരം കാര്യങ്ങള്‍ ചര്‍ച്ചക്കെടുക്കാവൂ എന്നും നേതൃ യോഗത്തില്‍ തീരുമാനമെടുത്തിട്ടുണ്ടെന്ന് അദ്ദേഹം പത്രകുറിപ്പിലൂടെ അറിയിച്ചു.

error: Content is protected !!