മലപ്പുറം : വയനാട് ചൂരല്‍മലയിലും മുണ്ടക്കൈയിലും ഉരുള്‍പൊട്ടലുണ്ടായ പശ്ചാത്തലത്തില്‍ പ്രദേശങ്ങളില്‍ കഷ്ട നഷ്ടം വന്നവരുടെ വായ്പകള്‍ എഴുതി തള്ളിയ കേരള ബാങ്കിന്റെ നടപടിയെ സ്വാഗതം ചെയ്ത് മുസ്ലിം യൂത്ത് ലീഗ് ദേശീയ കമ്മറ്റിയംഗം പി.എം. മുഹമ്മദലി ബാബു. വായ്പകള്‍ എഴുതി തള്ളാന്‍ കേരള ബാങ്ക് എടുത്ത തീരുമാനം മറ്റ് ദേശ സാല്‍കൃത സ്വകാര്യ ബാങ്കുകളും പിന്തുടരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
നേരത്തെ വയനാട്ടിലെ ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്നവരെ വിളിച്ചു വായ്പ തിരിച്ചടക്കാന്‍ ആവശ്യപെട്ട ചില ധനകാര്യ സ്ഥാപനങ്ങളുടെ നടപടി ചോദ്യം ചെയ്യപ്പെട്ടിരുന്നു. ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തില്‍ സര്‍വ്വവും നഷ്ടപ്പെട്ട് ജീവിച്ചിരിക്കുന്നവരെ ക്രൂഷിക്കുന്ന ഇത്തരം നടപടി മനുഷ്യത്വ രഹിതമാണെന്നും ആക്ഷേപം ഉയര്‍ന്നിരുന്നു. ഇഎംഐ അടക്കുന്ന പ്രശ്‌നമില്ലെന്ന് സിദ്ധീഖ് എംഎല്‍എയും അത്തരം സ്ഥാപനത്തിനെതിരെ നടപടി സ്വീകരിക്കണമെന്ന് യൂത്ത് ലീഗ് ദേശീയ എക്‌സിക്യൂട്ടീവ് മെമ്പര്‍ പിഎം മുഹമ്മദ് അലി ബാബു ബന്ധപ്പെട്ട അധികൃതരോടാവശ്യപ്പെടുകയും ചെയ്തിരുന്നു.
ഇതിന് പിന്നാലെയാണ് ദുരന്തബാധിതരായവരുടെ വായ്പകള്‍ കേരള ബാങ്ക് എഴുതി തള്ളുമെന്ന് പ്രഖ്യാപിച്ചത്. മറ്റ് ബാങ്കുകളും അപകടം നടന്ന സ്ഥലത്തെ മരണ പെട്ടവരുടെയും ജീവിച്ചിരിക്കുന്നവരുടെയും വായ്പകള്‍ എഴുതി തള്ളണമെന്ന് ആവശ്യം ശക്തമാവുകയാണ്.