വിദ്യാര്‍ഥികള്‍ക്കായി വില്‍ക്കാന്‍ സൂക്ഷിച്ച കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

മലപ്പുറം : വിദ്യാര്‍ഥികള്‍ക്കായി വില്‍ക്കാന്‍ സൂക്ഷിച്ച 2 കിലോ കഞ്ചാവുമായി വെസ്റ്റ് ബംഗാള്‍ സ്വദേശി മലപ്പുറം എക്‌സൈസിന്റെ പിടിയില്‍. വെസ്റ്റ് ബംഗാള്‍ സൗത്ത് 24 പാര്‍ഗാനസ് സ്വാദേശിയായ സ്വപന്‍ ദാസ് എന്നയാളെയാണ് മക്കരപ്പറമ്പ് വടക്കാങ്ങര റോഡില്‍ കെ എസ് ഇ ബിക്ക് സമീപമുള്ള ബംഗാളികള്‍ താമസിക്കുന്ന ക്വാട്ടേഴ്സില്‍ നിന്ന് പിടികൂടിയത്.

മലപ്പുറം എക്സൈസ് എന്‍ഫോഴ്സ്‌മെന്റ് ആന്‍ഡ് ആന്റി നര്‍കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡിലെ എക്സൈസ് ഇന്‍സ്പെക്ടര്‍ ഒ. മുഹമ്മദ് അബ്ദുല്‍ സലീംമും പാര്‍ട്ടിയുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രിവന്റീവ് ഓഫീസര്‍ അബ്ദുല്‍ വഹാബ് സിവില്‍ എക്സൈസ് ഓഫീസര്‍മാരായ രഞ്ജിത്ത്. എന്‍, സഫീറലി. പി, നൗഫല്‍ പഴേടത്ത്, സൈഫുദ്ധീന്‍. വി ടി ഡ്രൈവര്‍ മുഹമ്മദ് നിസാര്‍ എന്നിവര്‍ പരിശോധനാ സംഘത്തില്‍ ഉണ്ടായിരുന്നു

error: Content is protected !!