സൗത്ത് സോണ്‍ സിലാട്ട് ചാമ്പ്യന്‍ഷിപ്പില്‍ വെങ്കല മെഡല്‍ കരസ്ഥമാക്കി കക്കാട് സ്വദേശി

തിരൂരങ്ങാടി : പോണ്ടിച്ചേരിയില്‍ വച്ച് നടന്ന സൗത്ത് ഇന്ത്യ സോണ്‍ സിലാട്ട് ചാമ്പ്യന്‍ഷിപ്പില്‍ വെങ്കല മെഡല്‍ കരസ്ഥമാക്കി കക്കാട് സ്വദേശി മുഹമ്മദ് ഫാസില്‍ പുളിക്കല്‍. മെഡല്‍ നേട്ടത്തോടെ ഇന്റര്‍സോണ്‍ ചാമ്പ്യന്‍ഷിപ്പിനും ഫാസില്‍ യോഗ്യത നേടി. 60 കിലോ വിഭാഗത്തില്‍ ആയിരുന്നു ഫാസില്‍ മത്സരിച്ചത്. വേങ്ങര താഴെ അങ്ങാടിയില്‍ പ്രവര്‍ത്തിക്കുന്ന ഐ.ടി.ഡി മാര്‍ഷ്യല്‍ അക്കാഡമി ഡോജോ ചീഫ് ട്രെയിനര്‍ കൂടിയാണ് മുഹമ്മദ് ഫാസില്‍.

error: Content is protected !!