പ്ലസ് വണ്‍ സപ്ലിമെന്ററി ആദ്യ അലോട്‌മെന്റ് പ്രസിദ്ധീകരിച്ചു ; മലപ്പുറത്ത് 9888 പേര്‍ ഇനിയും പുറത്ത്, അവശേഷിക്കുന്നത് 89 സീറ്റുകള്‍ മാത്രം

തിരുവനന്തപുരം : ഈ അധ്യയന വര്‍ഷത്തെ പ്ലസ് വണ്‍ സപ്ലിമെന്ററി പ്രവേശനത്തിനുള്ള ആദ്യ അലോട്‌മെന്റ് പ്രസിദ്ധീകരിച്ചപ്പോള്‍ മലപ്പുറത്ത് 9888 പേര്‍ ഇനിയും പുറത്ത്. സീറ്റ് ക്ഷാമം രൂക്ഷമായ മലപ്പുറത്ത് 16881 അപേക്ഷ ലഭിച്ചതില് 16,879 എണ്ണമാണ് പരിഗണിച്ചത്. മലപ്പുറത്തിന് 6999 സീറ്റുകള്‍ അനുവദിച്ചിട്ടുണ്ടെങ്കിലും 9880 അപേക്ഷകര്‍ക്ക് ഇനിയും സീറ്റ് ലഭിക്കാനുണ്ട്. ജില്ലയില്‍ 89 ഒഴിവുകളേ ഇനിയുള്ളൂ.

ആകെ ലഭിച്ച 57,712 അപേക്ഷകളില്‍ 57,662 എണ്ണം അലോട്‌മെന്റ്ിനായി പരിഗണിച്ചു. ഈ അപേക്ഷകളില്‍ 30,245 പേര്‍ക്കാണ് അലോട്‌മെന്റ് ലഭിച്ചത്. 22,729 സീറ്റുകളില്‍ ഒഴിവുണ്ടെങ്കിലും ഭൂരിപക്ഷവും തെക്കന്‍ മധ്യജില്ലകളിലാണ്. പാലക്കാട് 2643, കോഴിക്കോട് 3342 അലോട്‌മെന്റുകളും അനുവദിച്ചു. പാലക്കാട് 1107 ഒഴിവുകളും കോഴിക്കോട് 1598 ഒഴിവുകളുമുണ്ട്. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ക്ക് ഉള്ള സപ്ലിമെന്ററി അലോട്‌മെന്റ് ലിസ്റ്റും പ്രസിദ്ധീകരിച്ചിട്ടുണ്ട്. അലോട്‌മെന്റ് ലഭിച്ചവര്‍ക്ക് ഇന്നു രാവിലെ 10 മുതല്‍ നാളെ വൈകിട്ട് 4 വരെ പ്രവേശനം നേടാം

error: Content is protected !!