ഹൃദയ സ്തംഭനം, വേങ്ങര സ്വദേശി അബുദാബിയിൽ അന്തരിച്ചു

വേങ്ങര: ഹൃദയസ്തംഭനം മൂലം വേങ്ങര സ്വദേശി അബുദാബിയിൽ അന്തരിച്ചു. ചേറൂർ കഴുകൻചിന മൈത്രി ഗ്രാമത്തിൽ താമസക്കാരനായ കളത്തിങ്ങൽ ഐത്തുവിൻ്റെ മകൻ അബ്ദുൽ നാസർ(48) ആണ് മരിച്ചത്. മാർക്കറ്റിൽ ജോലിക്കാരനായ ഇദ്ദേഹം ആറു മാസം മുമ്പാണ് നാട്ടിൽ വന്നു പോയത്. മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുവരും.

മാതാവ് : പാത്തുമ്മു തയ്യിൽ. ഭാര്യ: ആസ്യ . മക്കൾ: ലുബൈന, ഹാജറ, അഫ്സൽ, സഹ്‌ന. മരുമക്കൾ: ജാനിഷ് ( മലപ്പുറം അത്താണിക്കൽ),ഷക്കീർ ഹുസൈൻ (കൊളപ്പുറം), ആയിഷ ജുബൈരിയ . സഹോദരങ്ങൾ: മുനീർ, അബ്ദുസമദ്.( ഇരുവരും യു എ ഇ ).

error: Content is protected !!