
തിരൂരങ്ങാടി : സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ തെയ്യാല റെയ്ഞ്ച് വാഷിക കൗൺസിൽ സമാപിച്ചു. വെള്ളിയാമ്പുറം ഹയാത്തുൽ ഇസ്‌ലാം സുന്നി മദ്റസയിൽ നടന്ന കൗൺസിൽ മുഫത്തിശ് ഉസ്മാൻ സഖാഫി എടക്കര ഉദ്ഘാടനം ചെയ്തു. സയ്യിദ് അബ്ദുൽ മുജീബ് തങ്ങൾ അദ്ധ്യക്ഷത വഹിച്ചു. മുസ്തഫ സുഹ്രി, അബ്ദുൽ ഗഫൂർ സഖാഫി എന്നിവർ വാർഷിക റിപ്പോർട്ടുകളും കണക്കും അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി അബ്ദുൽ ഗഫൂർ സഅദി കൗൺസിൽ നടപടികൾക്ക് നേതൃത്വം നൽകി.
2025- 28 വർഷത്തേക്കുള്ള പുതിയ കമ്മിറ്റി നിലവിൽ വന്നു.
പ്രസിഡൻ്റ് : അബ്ദുൽ മുജീബ് ജല്മലുല്ലൈലി
സെക്രട്ടറി : അബ്ദുല്ലത്വീഫ് ഫാളിലി,
ട്രഷറർ : അബ്ദുസ്സലാം സഖാഫി എന്നിവരെയും
ഐ.ടി, എക്സാം, വെൽഫെയർ പ്രസിഡൻ്റായി അബ്ദുൽ ഗഫൂർ സഖാഫിയെയും, സെക്രട്ടറിയായി ശഹീദ് സഖാഫി, മാഗസിൻ പ്രസിഡൻ്റായി സഹൽ നഈമി, സെക്രട്ടറി ത്വാഹിറുദ്ധീൻ സഖാഫി എന്നിവരെയും മിഷണറി & ട്രൈനിംഗ് പ്രസിഡൻ്റായി അബ്ദുറഊഫ് സഖാഫി , സെക്രട്ടറിയായി ജുനൈദ് ഹാഷിമി എന്നിവരെയും മേഖലാ കൗൺസിലർമാരായി മുസ്തഫ സുഹ്‌രി, സുലൈമാൻ മുസ്ലിയാർ എന്നിവരെയും തെരഞ്ഞെടുത്തു.
മുസ്തഫ സുഹ്‌രി സ്വാഗതവും അബ്ദുല്ലത്വീഫ് ഫാളിലി നന്ദിയും പറഞ്ഞു.