ലോണ്‍ ആപ്പില്‍ വായ്പ എടുത്ത് തട്ടിപ്പിന് ഇരയായവര്‍ക്ക് പരാതി നല്‍കാന്‍ പരാതി നല്‍കാന്‍ പുത്തന്‍ സംവിധാനം

തിരുവനന്തപുരം : നിലവില്‍ ഏറ്റവും കൂടുതല്‍ കേട്ടു വരുന്നതും കണ്ടു വരുന്നതുമായ ഒരു സംഭവമാണ് ലോണ്‍ ആപ്പില്‍ വായ്പ എടുത്ത് തട്ടിപ്പിനിരയാകുന്നതും ആത്മഹത്യ ചെയ്യുന്നതും എല്ലാം. ഇത്തരം തട്ടിപ്പുകള്‍ക്ക് ഇരയായവര്‍ക്കായി പുത്തന്‍ സംവിധാനം ഒരുക്കിയിരിക്കുകയാണ് കേരള പൊലീസ്. അംഗീകൃതമല്ലാത്ത ലോണ്‍ ആപ്പുകള്‍ ഉപയോഗിച്ച് വായ്പ എടുത്തതിലൂടെ തട്ടിപ്പിന് ഇരയായവര്‍ക്ക് പരാതി നല്‍കാന്‍ പ്രത്യേക വാട്‌സാപ്പ് നമ്പര്‍ സംവിധാനം നിലവില്‍ വന്നതായി കേരള പൊലീസ് അറിയിച്ചു. 94 97 98 09 00 എന്ന നമ്പറില്‍ 24 മണിക്കൂറും പോലീസിനെ വാട്‌സാപ്പില്‍ ബന്ധപ്പെട്ട് വിവരങ്ങള്‍ കൈമാറാം.

ടെക്സ്റ്റ്, ഫോട്ടോ, വീഡിയോ, വോയിസ് എന്നിവയായി മാത്രമാണ് പരാതി നല്‍കാന്‍ കഴിയുക. നേരിട്ടുവിളിച്ച് സംസാരിക്കാനാവില്ല. തിരുവനന്തപുരത്ത് പോലീസ് ആസ്ഥാനത്താണ് ഈ സംവിധാനം പ്രവര്‍ത്തിക്കുന്നത്.

സാമ്പത്തികകുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനുള്ള സൈബര്‍ പോലീസിന്റെ ഹെല്‍പ് ലൈന്‍ ആയ 1930 ലും ഏതു സമയത്തും വിളിച്ച് പരാതി നല്‍കാവുന്നതാണ്.

അംഗീകൃതമല്ലാത്ത ലോണ്‍ ആപ്പിന് എതിരെയുള്ള പോലീസിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കും തുടക്കമായി. ഇത്തരം തട്ടിപ്പുകള്‍ക്കെതിരെ ജില്ലാ പോലീസ് മേധാവിമാരും പ്രചാരണം നടത്തും.

error: Content is protected !!