
പെരുവള്ളൂര്‍ : ഗ്രാമ പഞ്ചായത്തിലേക്ക് പുതുതായി അനുവദിച്ച വെറ്ററിനറി സബ് സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചു. ഏഴാം വാര്‍ഡ് സിദ്ധീഖാബാദില്‍ ആണ് വെറ്ററിനറി സബ് സെന്റര്‍ തുടങ്ങിയിട്ടുള്ളത്. സെന്ററിന്റെ ഉദ്ഘാടനം പി അബ്ദുല്‍ ഹമീദ് എം എല്‍ നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ അബ്ദുല്‍ കലാം അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആയിഷ ഫൈസല്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്മാരായ അഞ്ചാലന്‍ ഹംസ ഹാജി, യൂ പി മുഹമ്മദ്, മെമ്പര്‍മാരായ ഷാഹിദ, തങ്ക വേണുഗോപാല്‍, തസ്ലീന, അസൂറ, സറീന ജാസില്‍, മുഹ്‌സിന, ഹബീബ ലത്തീഫ്,ഉമൈബ മുനീര്‍ ,താഹിറ എന്നിവര്‍ സംസാരിച്ചു. എ പി അഷ്റഫ്, എഞ്ചിനീയര്‍ ടി മൊയ്ദീന്‍ കുട്ടി, പി ഇബ്രാഹിം, എ സി അബ്ദുള്ള, എ കെ ലത്തീഫ്, വിവിധ പാര്‍ട്ടി പ്രതിനിധികളായ സിസി അമീറലി ,ചെമ്പന്‍ ഹനീഫ,ടി ശിവദാസന്‍, പി റഫീഖ് എന്നിവര്‍ സംബന്ധിച്ചു. ഡോ ജാബിര്‍ സ്വാഗതവും പി എം അഷ്റഫ് നന്ദിയും പറഞ്ഞു.