സര്‍വകലാശാലയില്‍ ഫിസിയോതെറാപ്പി സെന്റര്‍ തുറന്നു

കാലിക്കറ്റ് സര്‍വകലാശാലാ കായിക പഠനവകുപ്പിന്റെ കീഴില്‍ ആധുനിക സൗകര്യങ്ങളോടുകൂടിയുള്ള ഫിസിയോതെറാപ്പി സെന്റര്‍ പ്രവര്‍ത്തനം തുടങ്ങി. കായിക പഠനവകുപ്പിന്റെ കെട്ടിടസമുച്ചയത്തില്‍ തയ്യാറാക്കിയ കേന്ദ്രം വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്തു.

ടെന്‍സ്, ഐ.എഫ്.ടി., അള്‍ട്രാ സൗണ്ട് തെറാപ്പി, എക്‌സര്‍സൈസ് തെറാപ്പി തുടങ്ങിയ സേവനങ്ങള്‍ ഇവിടെ ലഭ്യമാണ്. സര്‍വകലാശാലാ കായികതാരങ്ങള്‍, വിദ്യാര്‍ത്ഥികള്‍, ജീവനക്കാര്‍, പൊതുജനങ്ങള്‍ എന്നിവര്‍ക്ക് പ്രയോജനം ലഭിക്കും. സര്‍വകലാശാലാ കായികതാരങ്ങള്‍ക്ക് തീര്‍ത്തും സൗജന്യമാണ് സേവനം. വിദ്യാര്‍ത്ഥികള്‍ക്ക് 20/- രൂപ, ഗവേഷക വിദ്യാര്‍ത്ഥികള്‍ക്ക് 30/- രൂപ, ജീവനക്കാര്‍ക്ക് 50/- രൂപ, പൊതുജനങ്ങള്‍ക്ക് 100/- രൂപ എന്നിങ്ങനെയാണ് നിരക്ക്.

ചടങ്ങില്‍ പ്രൊ വൈസ് ചാന്‍സലര്‍ ഡോ. എം. നാസര്‍, സിന്‍ഡിക്കേറ്റംഗം അഡ്വ. എല്‍.ജി. ലിജീഷ്, സെനറ്റംഗം വി.എസ്. നിഖിൽ കായിക പഠനവകുപ്പ് മേധാവി ഡോ. വി.പി. സക്കീര്‍ ഹുസൈന്‍, ഡയറക്ടര്‍ ഡോ. കെ.പി. മനോജ്, ഒളിമ്പിക് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി പി. ഋഷികേശ് കുമാർ, വോളിബോള്‍ അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് എം. പ്രേംകുമാര്‍, ഫിസിയോ തെറാപ്പിസ്റ്റ് ഡോ. ഡെന്നി ഡേവിസ് തുടങ്ങിയവര്‍ പങ്കെടുത്തു. പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ വൈകീട്ട് നാല് വരെയാണ് ചികിത്സ.

error: Content is protected !!