നിലമ്പൂർ സ്വദേശിയെ ചെന്നൈ ക്വാറിയിലെ വെള്ളക്കെട്ടിൽ കാണാതായി

പോത്തുകല്ല് സ്വദേശിയായ യുവാവിനെ ചെന്നൈയിൽ ക്വാറിയിലെ വെള്ളക്കെട്ടിൽ കാണാതായി.

പൂളപ്പാടം കരിപ്പറമ്പിൽ മുഹമ്മദ് അഷ്റഫിൻ്റെ മകൾ മുഹമ്മദ് അഷ്മിൽ 28 നെയാണ് കാണാതായത്.

ചെന്നൈയ്ക്കടുത്ത് കുന്തവക്കത്താണ് സംഭവം.

അഷ്മിൽ ഉൾപ്പെടെ 10 പേരടങ്ങുന്ന സംഘം ചെന്നൈ റാണ മദ്രാസ് ഓയിൽ & ഗ്യാസ് കമ്പനിയിൽ ജോലിക്കെത്ത യതായിരുന്നു.

ക്വാറിയിലെ വെള്ളകെട്ടിൽ 7 പേരായിരുന്നു കുളിക്കാനിറങ്ങിയത്. നീന്തൽ അറിയുന്നതിനാൽ അഷ്മിൻ കൂടുതൽ ദൂരം നീന്തിപ്പോയെന്നാണ് പറയുന്നത്. മറ്റുള്ളവർ കരയിൽ കയറിയെങ്കിലും അഷ്മിലിനെ കാണാനായില്ല.
ചൊവ്വ വൈകിട്ട 5 ന് ആണ് സംഭവം.

അഷ്മിലിനെ കണ്ടെത്താൻ കാര്യമായ തിരച്ചിൽ നടത്തുന്നില്ലെന്നാണ് ബന്ധുകൾ പറയുന്നത്. നിലമ്പൂർ എം എൽ എ ആര്യാടൻ ഷൗക്കത്ത് ഉൾപ്പെടെയുള്ളവർ തമിഴ്നാട് നർക്കാരുമായി ബന്ധപ്പെട്ടിട്ടുണ്ട്.

error: Content is protected !!