
എഫ്.ഐ.ആര്‍ പകര്‍പ്പിനായി പോലീസ് സ്റ്റേഷനില്‍ പോകേണ്ടതില്ല. പോലീസ് രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എഫ്.ഐ.ആര്‍ പകര്‍പ്പ് പോലീസ് സ്റ്റേഷനില്‍ പോകാതെ തന്നെ ഇപ്പോള്‍ ലഭിക്കും. കേരള പോലീസിന്റെ ഔദ്യോഗിക ആപ്പായ പോല്‍ ആപ്പ് വഴി വേഗത്തില്‍ ഇത് ഡൗണ്‍ലോഡ് ചെയ്യാനുള്ള സൗകര്യം സജ്ജമാക്കിയിട്ടുണ്ട്. ഈ സൗകര്യം കേരള പോലീസിന്റെ വെബ്‌സൈറ്റിലും തുണ വെബ് പോര്‍ട്ടലിലും ലഭിക്കും.
ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ട് സ്ത്രീകളുടെയും കുട്ടികളുടെയും പേര് നിയമപരമായി വെളിപ്പെടുത്താന്‍ ആവാത്ത കേസുകള്‍ ഒഴികെയുള്ള എല്ലാത്തരം കേസുകളുടെയും എഫ്‌ഐആര്‍ ഡൗണ്‍ലോഡ് ചെയ്‌തെടുക്കാവുന്നതാണ്. രാജ്യദ്രോഹവുമായി ബന്ധപ്പെട്ട കേസുകളിലെ എഫ്‌ഐആര്‍ ഇപ്രകാരം ലഭിക്കില്ല.
പോല്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്തതിനുശേഷം മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്യുക. എഫ്.ഐ.ആര്‍ ഡൗണ്‍ലോഡ് ഓപ്ഷനില്‍ എഫ്.ഐ.ആര്‍ നമ്പര്‍, കേസ് രജിസ്റ്റര്‍ ചെയ്ത വര്‍ഷം, പോലീസ് ജില്ല, പോലീസ് സ്റ്റേഷന്റെ പേര് എന്നിവ നല്‍കി സെര്‍ച്ച് ചെയ്യാവുന്നതാണ്. എഫ്.ഐ.ആര്‍ നമ്പര്‍ അറിയില്ലെങ്കില്‍ സ്റ്റാര്‍ട്ടിങ് ഡേറ്റ്, എന്‍ഡിങ് ഡേറ്റ് സെലക്ട് ചെയ്ത് നല്‍കിയാല്‍ ആ കാലയളവില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ ലിസ്റ്റ് ലഭിക്കും. അതില്‍ നിന്ന് ആവശ്യമായ എഫ്.ഐ.ആര്‍ ഡൗണ്‍ലോഡ് ചെയ്യാം.
ഇതിലെ ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്ത് എഫ്ഐആറിന്റെ ആധികാരികത ഉറപ്പ് വരുത്താം.