വള്ളിക്കുന്ന്: നാല്പതു മാസത്തെ ക്ഷാമാശ്വാസകുടിശ്ശിക അനുവദിക്കാത്ത സര്‍ക്കാര്‍ നടപടി വഞ്ചനാ പരമാണെന്നു കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ വള്ളിക്കുന്ന് മണ്ഡലം സമ്മേളനം അഭിപ്രായപ്പെട്ടു. ജില്ലാ പ്രസിഡണ്ട് മുല്ലശ്ശേരി ശിവരാമന്‍ നായര്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു.
അശോകന്‍ മേച്ചേരി, ഇ. എം. ജോസ്, ഒ വിജയന്‍, വി.പി. വിജയന്‍, കോശി പി തോമസ്, സി.ഉണ്ണിമൊയ്തു , ത്രേസ്യാമ്മ, ഇപി.ഗീത, രാജലക്ഷ്മി പി, പി.പി.ശ്രീധരന്‍, മോഹന്‍ദാസ്, ശിവദാസന്‍ പി തുടങ്ങിയവര്‍ സംസാരിച്ചു