Sunday, September 14

പാരമ്പര്യത്തിന്റെ ഗരിമയോതി പണിയ നൃത്തത്തില്‍ എന്‍എസ്എസ് ഇഎം എച്ച്എസ്എസ് മഞ്ചേരി

മഞ്ചേരി : പാരമ്പര്യ ഗോത്രകലയായ പണിയ നൃത്തത്തില്‍ പാരമ്പര്യ ശൈലി ഒട്ടും ചോര്‍ന്ന് പോകാതെ അവതരണം കാഴ്ച്ച വച്ച് മഞ്ചേരി എന്‍എസ്എസ് ഇഎം എച്ച്എസ്എസ് ഒന്നാമതായി. കലോത്സവത്തില്‍ ഈ വര്‍ഷം കൂട്ടിച്ചേര്‍ത്ത കലാരൂപമെന്ന പ്രത്യേകതയുമുണ്ട് പണിയ നൃത്തത്തിന്. വയനാട് നിന്നുമുള്ള ഗോത്രകലാപരിശീലകനായ വി സി രവിയുടെ ശിക്ഷണത്തില്‍ ഒന്നാമതെത്തിയതിന്റെ സന്തോഷത്തിലാണ് വിദ്യാര്‍ത്ഥികള്‍.

ആരുഷി എസ് ധര്‍, ദേവിക വി, അല്‍ഷാ അല്‍ഫോണ്‍സാ, ബിധുറ്റ ടി, ശിഖ കെ, അഭിരാമി എ, വേദ സി, കാര്‍ത്തിക കെ, ഫാത്തിമ നിഹാല സി, അനന്‍ ശിവദാസ് പി, ഗൗതം കൃഷ്ണ, കൃഷ്ണകിരണ്‍ അരവിന്ദ് എന്നിവരാണ് പണിയ നൃത്തത്തില്‍ ഒന്നാം സ്ഥാനം നേടി എന്‍എസ്എസ് സ്‌ക്കൂളിന് അഭിമാനമായത്.

error: Content is protected !!