
ചേളാരി :പെരുവള്ളൂർ ബ്ലോക്ക് മഹിളാ കോൺഗ്രസിന്റെ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് ചേളാരി ഇന്ദിരാജിമെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റ് ഓഫീസിൽ വച്ച് നടന്നു, പുതുതായി തെരഞ്ഞെടുക്കപ്പെട്ട പെരുവള്ളൂർ ബ്ലോക്ക് കമ്മിറ്റി ഭാരവാഹികളുംബ്ലോക്കിലെ വിവിധ മണ്ഡലം ഭാരവാഹികളുമാണ് സത്യപ്രതിജ്ഞ ചൊല്ലിസ്ഥാനമേറ്റത്,
ചടങ്ങിൽ ബ്ലോക്ക് പ്രസിഡൻറ് പി. കെ. ഖൈറുന്നിസ അധ്യക്ഷത വഹിച്ചു ,ജില്ലാ വൈസ് പ്രസിഡണ്ട് ഷക്കീല താനൂർ ഉദ്ഘാടനം നിർവഹിച്ചു , കെ .ടി . വത്സല പള്ളിക്കൽ, ഷാ ബിലഷാ, ഗഫൂർ പളളിക്കൽ , പി.പി.സുലൈഖ.പി. വി. അഷ്റഫ് എന്ന ബിച്ചു., എം.പി. മുഹമ്മദ് കുട്ടി. ഷൗക്കത്ത്മുള്ളുങ്ങൽ ,പങ്ങൻ , മൊയ്തീൻ മൂന്നിയൂർ. എ.വി. അക്ബറലി . മുസ്ഥഫ വാക്കത്തൊടിക , നൗഷാദ് തിരുത്തുമ്മൽ , ജാസ്മിൻ മുനീർ , വിമല, സൗദ ത്ത് . തങ്ക വേണുഗോപാൽ, എന്നിവർ സംസാരിച്ചു.