തെന്നല ഉസ്താദിന് ജന്മനാടിന്റെ ആദരം : സ്വാഗതസംഘം ഓഫീസ് തുറന്നു, സമ്മേളനം വിജയിപ്പിക്കാൻ വിപുലമായ ഒരുക്കങ്ങൾ

ഫെബ്രുവരി പതിനൊന്നിന് തെന്നല വെസ്റ്റ് ബസാറിൽ വെച്ച് നടക്കുന്ന സമസ്ത കേരള ജംഇയത്തുൽ ഉലമ കേന്ദ്ര മുശാവറ അംഗവും സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ സംസ്ഥാന ജനറൽ സെക്രട്ടറിയുമായ അബൂഹനീഫൽ ഫൈസി തെന്നല ഉസ്താദിനുള്ള ജന്മനാടിന്റെ ആദരവ് സമ്മേളനത്തിന്റെ സ്വാഗത സംഘം ഓഫീസിന്റെ ഉദ്ഘാടനം ചെയർമാൻ പൊതുവത്ത് മരക്കാർ ഹാജി നിർവഹിച്ചു .

 ഇന്ത്യൻ ഗ്രാന്റ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ, സമസ്ത പ്രസിഡന്റ്‌ ഇ സുലൈമാൻ മുസ്‌ലിയാർ , സമസ്ത ട്രഷറർ കോട്ടൂർ കുഞ്ഞമ്മു മുസ്‌ലിയാർ , കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി സയ്യിദ് ഇബ്രാഹിം ഖലീൽ ബുഖാരി തങ്ങൾ,സമസ്ത സെക്രട്ടറി പൊന്മള അബ്ദുൽ ഖാദർ മുസ്‌ലിയാർ ,എസ് എസ് എഫ് ദേശീയ പ്രസിഡന്റ്‌ ഡോക്ടർ ഫാറൂഖ്‌ നഈമി അൽ ബുഖാരി , സംസ്ഥാന കായിക വഖഫ് ഹജ്ജ് കാര്യ മന്ത്രി വി അബ്ദു റഹ്മാൻ , രാഷ്ട്രീയ സാമൂഹിക രംഗത്തെ മറ്റു പ്രമുഖർ പങ്കെടുക്കുന്ന ആദരവ് സമ്മേളനം വിജയിപ്പിക്കാൻ വിപുലമായ ഒരുക്കങ്ങളാണ് സ്വാഗതം സംഘം നടത്തി വരുന്നത് .

സമ്മേളനത്തിന്റെ മുന്നോടിയായി പൗരസംഗമം , കുടുംബ സഭ , സിയാറത്ത് ഡേ, സൗഹൃദ സദസ്സ്, ശിഷ്യ സംഗമം തുടങ്ങിയ പരിപാടികളും നടക്കുന്നുണ്ട് . കെ വി ഹംസ ഹാജിയുടെ അദ്യക്ഷതയിൽ നടന്ന സ്വാഗത സംഘം ഓഫീസ് ഉദ്ഘാടന ചടങ്ങിൽ ഷാഫി അദനി സ്വാഗവും റഷീദ് കെ തുറക്കൽ നന്ദിയും പറഞ്ഞു . ഇബ്രാഹിം ഖസിമി പ്രാർത്ഥനയും യഹ്‌യ സഖാഫി ആമുഖ പ്രഭാഷണവും നടത്തി . സ്വാഗതസംഘം ഭാരവാഹികളായ അബ്ദു റഹ്മാൻ ഹാജി, ബാപ്പുട്ടി ഹാജി , മാനു ഹാജി, സിദ്ധീഖ്‌ മുസ്‌ലിയാർ, ഹനീഫ, സ്വാദിഖ് തുടങ്ങിയവർ നേതൃത്വം നൽകി

error: Content is protected !!