Monday, October 13

യുദ്ധവിരുദ്ധ സംഗമവുമായി ഒളവട്ടൂർ ഡി എൽ എഡ് വിദ്യാർത്ഥികൾ

കൊണ്ടോട്ടി: യുദ്ധഭീകരതയ്ക്കെതിരേ ഒളവട്ടൂർ ഡി.എൽ.എഡ് (ടി.ടി.സി) സെന്ററിന്റെനേതൃത്വത്തിൽ ‘ആരും ജയിക്കാത്ത യുദ്ധം ‘ എന്ന പേരിൽ യുദ്ധവിരുദ്ധ സംഗമം സംഘടിപ്പിച്ചു. കോളേജ് പ്രിൻസിപ്പൽ മുഹമ്മദ് ഉദ്ഘാടനം ചെയ്തു.

കെ.എം.ഇസ്മായിൽ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു.“യുദ്ധം വേണ്ട”എന്ന പ്രതിജ്ഞ സബ്ഹ. കെ.പി ചൊല്ലിക്കൊടുത്തു. ആസ്മാൻ ഓടക്കൽ മുഖ്യാതിഥിയായി.സഫീദ നസ്റിന് ആമുക പ്രസംഗം നടത്തി യുദ്ധവിരുദ്ധ സന്ദേശം ഉൾക്കൊള്ളുന്ന വിവിധ വിഷയത്തിൽ റാഷിദ്.പി, സഫീദ നസ്റിന് .എം, ഫസ്ന.വി.പി, നബീല.കെ, സനൂപ്.ടി, ഫാത്തിമ ബിൻസിയ.കെ.ടി എന്നിവർ പ്രസംഗിച്ചു.തുടർന്നു നടന്ന യുദ്ധവിരുദ്ധ സർഗാത്മക കൂട്ടായ്മക്ക് എമിലി, വഫാ സുറൂർ, മജിദാ കവുങ്ങൽ എന്നിവർ നേതൃത്വം നൽകി.

സ്വന്തമായി രചിച്ച യുദ്ധവിരുദ്ധ കവിതകളും സന്ദേശങ്ങളും അവതരിപ്പിച്ചു. “ വേണ്ടേ വേണ്ട നമുക്ക് വേണ്ട യുദ്ധം നമുക്ക് വേണ്ടേ വേണ്ടേ”” എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ച പ്ലക്കാർഡുകൾ അണിനിരത്തിയും, യുദ്ധവിരുദ്ധ സന്ദേശങ്ങൾ നിറഞ്ഞ സ്‌നേഹ കൈയൊപ്പുകൾ പതിപ്പിച്ചും സാംസ്കാരിക സദസ്സ് സജീവമാക്കി.

സൗദ ടീച്ചർ സമാപന പ്രസംഗം നടത്തി.അദ്ധ്യാപകരായ അനില.ടി, അൽത്താഫ്.സി വിനോദിനി കെ.കെ, ശ്രുതി.കെ.കെ,ഷാഹിന.ടി. കെ,വിനോദിനി. കെ.കെ, ഫാത്തിമാ ദിൽഷ ,തുടങ്ങിയവർ നേതൃത്വം നൽകി.

error: Content is protected !!