പഴയിടം ഇരട്ട കൊലപാതകം ; പ്രതിക്ക് വധശിക്ഷയും പിഴയും

കോട്ടയം: പഴയിടം കൊലക്കേസില്‍ പ്രതി അരുണ്‍കുമാറിന് വധശിക്ഷയും രണ്ട് ലക്ഷം രൂപ പിഴയും ശിക്ഷ. ദമ്പതികളായ ഭാസ്‌കരന്‍ നായരെയും (75), ഭാര്യ തങ്കമ്മ (69) നെയും ചുറ്റികയ്ക്ക് തലക്കടിച്ച് കൊന്ന കേസിലാണ് ശിക്ഷ. സംരക്ഷിക്കേണ്ട ആള്‍ തന്നെ ക്രൂരമായ കൊല നടത്തിയെന്ന് കോടതിയുടെ നിരീക്ഷിച്ചു. അച്ഛന്റെ സഹോദരിയെയും ഭര്‍ത്താവിനെയുമാണ് പ്രതി കൊലപ്പെടുത്തിയത്. കോട്ടയം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി 2 ആണ് വിധി പുറപ്പെടുവിച്ചത്.

2013 ഓഗസ്റ്റ് 28നായിരുന്നു സംഭവം. 2013 ഓഗസ്റ്റ് 28നാണ് ഇരുവരെയും വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തലയ്ക്കു പിന്നില്‍ ചുറ്റിക കൊണ്ട് അടിച്ചു മുറിവേല്‍പിച്ച ശേഷം മുഖത്ത് തലയണ അമര്‍ത്തി ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയെന്നാണ് കേസ്. കൊല്ലപ്പെട്ട ദമ്പതികളുടെ സംസ്‌കാരചടങ്ങുകള്‍ക്കും കേസ് അന്വേഷണത്തിന്റെ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരണത്തിനുമെല്ലാം മുന്നില്‍ നിന്നത് അരുണ്‍ ശശിയായിരുന്നു. അതിനാല്‍ അരുണിനെ ആദ്യം സംശയിച്ചിരുന്നില്ല. ആഴ്ചകള്‍ക്ക് ശേഷം അരുണിനെ വഴിയാത്രക്കാരിയുടെ മാല മോഷ്ടിച്ചതിനു കോട്ടയത്ത് അറസ്റ്റ് ചെയ്തതോടെയാണു കൊലപാതക കേസും തെളിഞ്ഞത്. അരുണ്‍ ശശിയാണ് കൊലപാതകം നടത്തിയതെന്ന് ഒരു മാസത്തിനു ശേഷമാണ് പൊലീസ് കണ്ടെത്തിയത്.

ആഡംബര ജീവിതത്തിന് പണം കണ്ടെത്താനായിരുന്നു കൊലപാതകം എന്നാണ് പ്രതി പോലീസിന് നല്‍കിയ മൊഴി. കൊലപാതകത്തിനു പുറമേ അരുണിനു മേല്‍ ചുമത്തിയ മോഷണവും ഭവനഭേദനവും നിലനില്‍ക്കുമെന്നും കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതി രണ്ട് ജഡ്ജി ജെ നാസര്‍ വിധിച്ചു.

error: Content is protected !!