തിരൂരങ്ങാടി : എൻഎസ്എസ് ജാഗ്രത ജ്യോതി ക്യാമ്പയിനിന്റെ ഭാഗമായി ലഹരിക്കെതിരെ ബോധവൽക്കരണവും ലഘുലേഖ വിതരണം നടത്തി തിരൂരങ്ങാടി ഓറിയൻറൽ ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് വിദ്യാർത്ഥികൾ. ഗാന്ധിജയന്തി ദിനത്തിൽ വീടുകൾ സന്ദർശിച്ച് ബോധവൽക്കരണ ലഘുലേഖകൾ വിതരണം ചെയ്തും ക്യാമ്പയിന്റെ സന്ദേശം നൽകുന്ന സ്റ്റിക്കറുകൾ വീടുകളിൽ പതിച്ചും എൻഎസ്എസ് വിദ്യാർത്ഥികൾ വേറിട്ട മാതൃകയായി.
ക്യാമ്പയിൻ ഉദ്ഘാടനം മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അരിമ്പ്ര മുഹമ്മദ് മാസ്റ്റർ നിർവഹിച്ചു. പ്രിൻസിപ്പാൾ ഒ ഷൗക്കത്തലി മാസ്റ്റർ അധ്യക്ഷത വഹിച്ചു. പ്രോഗ്രാം ഓഫീസർ പി ഇസ്മായിൽ, എൻഎസ്എസ് വളണ്ടിയർ ക്യാപ്റ്റൻ മാരായ ഷെൻഫീർ, ഫാത്തിമ ഫിദ, ദിൽഷാൻ, റിൻഷ എന്നിവർ സംസാരിച്ചു