Saturday, January 31

കോഴിക്കോട് ഒരാള്‍ക്ക് കൂടി നിപ ; ചികിത്സയിലുള്ളവരുടെ എണ്ണം നാലായി

കോഴിക്കോട്: കോഴിക്കോട് ഒരാള്‍ക്ക് കൂടി നിപ വൈറസ്ബാധ സ്ഥിരീകരിച്ചു. ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ള 39 വയസുകാരനാണ് നിപ വൈറസ് സ്ഥിരീകരിച്ചത്. നിപ പോസിറ്റീവായ വ്യക്തികള്‍ ചികിത്സകള്‍ തേടിയ സ്വകാര്യ ആശുപത്രിയില്‍ ഇദ്ദേഹവും ചികിത്സ തേടിയിരുന്നു. ഇതോടെ നിപ ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം നാലായി.

കഴിഞ്ഞ ദിവസം സ്വകാര്യ ആശുപത്രിയിലെ 24കാരനായ ആരോഗ്യ പ്രവര്‍ത്തകനും നിപ രോഗബാധ സ്ഥിരീകരിച്ചിരുന്നു. ചൊവ്വാഴ്ച നടത്തിയ പരിശോധനയില്‍ ജില്ലയില്‍ പനിബാധിച്ച് മരിച്ച രണ്ട് പേര്‍ക്കും നിപയാണെന്ന് സ്ഥിരീകരിച്ചിരുന്നു. ഇതിന് പുറമേ ഇവരുടെ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ട രണ്ട് പേര്‍ക്കും രോഗബാധയുണ്ട്.

error: Content is protected !!