ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്ന് യുവാക്കള്‍ പുറത്തേക്ക് തെറിച്ച് വീണു ; ഒരാള്‍ മരിച്ചു

പുത്തനത്താണി : ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്ന് യുവാക്കള്‍ പുറത്തേക്ക് തെറിച്ച് വീണ് ഒരാള്‍ മരിച്ചു. കൊയിലാണ്ടി ആനക്കുളത്ത് മാവേലി എക്‌സ്പ്രസില്‍ നിന്ന് വീണ് പുത്തനത്താണി തണ്ണീര്‍ച്ചാല്‍ സ്വദേശിയും ചെലൂരില്‍ താമസക്കാരനുമായ വാക്കിപ്പറമ്പില്‍ യാഹുട്ടിയുടെ മകന്‍ റിന്‍ഷാദ് (27) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന വിനില്‍ (29) ഗുരുതര പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.

error: Content is protected !!