സകാത്ത് പൈസ ചോദിച്ചെത്തിയ ആൾ റെസ്റ്റ് ഹൗസ് ജീവനക്കാരനെ കുത്തിപ്പരിക്കേല്പിച്ചു

തിരൂരങ്ങാടി : ചെമ്മാട്ടെ പൊതുമരാമത്ത് വകുപ്പിന്റെ റെസ്റ്റ് ഹൗസ് ജീവനക്കാരനെ യുവാവ് കുത്തി പരിക്കേല്പിച്ചതായി പരാതി. സംഭവ ത്തിൽ ചെമ്മാട് സ്വദേശിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. റെസ്റ്റ് ഹൗസിലെ വാച്ചർ കം കുക്ക് ആയ തേഞ്ഞിപ്പലം സ്വദേശി ചെറാട്ട് അഖിൽ ഗോവിന്ദിനെ (24) യാണ് കുത്തിയത്. സംഭവ ത്തിൽ ചെമ്മാട് സ്വദേശിയായ കെ.പി. മുഹമ്മദ് സിയാദിന (24) പോലീസ് അറസ്റ്റ് ചെയ്തു. സകാത്ത് പൈസ ചോദിച്ചെത്തിയ പ്രതി കയ്യിലുണ്ടാ യിരുന്ന കത്രിക കൊണ്ട് കുത്തുകയായിരുന്നു എന്നാണ് ഇയാൾ പോലീസിൽ നൽകിയ പരാതി. മുഖത്ത് കുത്തുന്നത് തടഞ്ഞപ്പോൾ കൈ വിരലില കണ്ണാടിയിലും കൊണ്ടു. മുറിയുടെ വാതിൽ തള്ളിത്തുറക്കാൻ ശ്രമിച്ചപ്പോൾ സിമന്റുകൾക്ക് കേടുപാടുകൾ പറ്റിയെന്നും ഇയാൾ നൽകിയ പരാതിയിൽ പറയുന്നു. മുറിയിൽ പൂട്ടിയ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. കോടതി റിമാൻഡ് ചെയ്തു. പ്രതിയായ യുവാവ് ബാംഗ്ളൂറിൽ വിദ്യാർഥി ആണെന്ന് അറിയുന്നു. അക്രമത്തിന് മറ്റെന്തെങ്കിലും കാരണം ഉണ്ടോ എന്ന് അറിഞ്ഞിട്ടില്ല.

error: Content is protected !!