
വേങ്ങര : കണ്ണമംഗലം പഞ്ചായത്ത് അഞ്ചാം വാർഡിൽ പൂന്തോട്ടം കർഷക കൂട്ടായ്മയുടെ കീഴിൽ ആരംഭിച്ച ജൈവകൃഷി പദ്ധതിയിൽ തക്കാളി കൃഷിയുടെ ആദ്യഘട്ട വിളവെടുപ്പ് വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മണ്ണിൽ ബെൻ സീറ ടീച്ചർ ഉദ്ഘാടനം നിർവഹിച്ചു. 13 ഏക്കറോളം വരുന്ന സ്ഥലത്താണ് തക്കാളി വത്തക്ക മുളക് എന്നിവ ഈ കർഷക കൂട്ടായ്മയുടെ നേതൃത്വത്തിൽ കൃഷി ചെയ്തിട്ടുള്ളത്
മുതിർന്ന കർഷകരായ അഹമ്മദ് പഴയ കത്ത് ‘ബഷീർ യു എൻ .യുവ കർഷകരായ ഹാഷിർ കബീർ പി കെ എന്നിവരുടെ നേതൃത്വത്തിലാണ് ഈ കൂട്ടായ്മ പ്രവർത്തിച്ചു വരുന്നത്. കണ്ണമംഗലം പഞ്ചായത്തിലെ കോട്ടശ്ശേരിയിൽ പ്രവർത്തിക്കുന്ന ‘ വി .എഫ് . പി .സി .കെ . വെജിറ്റബിൾ ഫ്രൂട്ട് പ്രമോഷൻ കൗൺസിൽ മുഖേന കർഷകർക്ക് നൽകുന്ന വിത്തുകളും അതുപോലെ കാർഷിക ഉത്പന്നങ്ങളും ഈ കർഷക കൂട്ടായ്മയാണ് നൽകി വരുന്നത്.
വേങ്ങര ബ്ലോക്ക് പഞ്ചായത്തിന്റെ മൊബൈൽ പഴം പച്ചക്കറി വാഹനത്തിലും ഇവർ ഉത്പാദിപ്പിക്കുന്ന തക്കാളി ഉൾപ്പെടെയുള്ള പച്ചക്കറികളും പഴവർഗങ്ങളും കിഴങ്ങ് വർഗ്ഗങ്ങളും കർഷകരിൽ നിന്നും നേരിട്ട് ശേഖരിച്ച് ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട് ആദ്യഘട്ടത്തിൽ ആയിരം കിലോയിലധികം തക്കാളിയാണ് ഇവർ ഉത്പാദിപ്പിച്ചത്
വിളവെടുപ്പ് ഉത്സവം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മണ്ണിൽ ബെൻസീറ ടീച്ചർ ഉദ്ഘാടനം നിർവഹിച്ചു കണ്ണമംഗലം പഞ്ചായത്ത് പ്രസിഡണ്ട് ‘യു എം. ഹംസ. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് പുളിക്കൽ അബൂബക്കർ മാസ്റ്റർ ‘മുജീബ് പൂക്കുത്ത് ‘ എന്നിവർ പരിപാടിയിൽ പങ്കെടുത്തു