
പാണക്കാട്: നവാഗത എഴുത്തുകാരികള്‍ക്ക് ബുക്പ്ലസ് പബ്ലിഷേഴ്സ് പെണ്ണെഴുത്ത് ഏകദിന ശില്‍പശാല സംഘടിപ്പിച്ചു. പാണക്കാട് ഹാദിയ സെന്ററില്‍ വെച്ച് നടന്ന പരിപാടിയില്‍ കേരളത്തിലെ വ്യത്യസ്ത ജില്ലകളില്‍ നിന്നായി അറുപതില്‍ പരം വനിതകള്‍ പങ്കെടുത്തു. ഹാദിയ സി.എസ്.ഇ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ അബ്ദുല്‍ ജലീല്‍ ഹുദവി ബാലയില്‍ ഉദ്ഘാടനം നിര്‍വഹിച്ചു. എഴുത്തുകാരന്‍ എം. നൗഷാദ്, ഗ്രന്ഥകാരിയും ഫാറൂഖ് കോളേജ് മലയാളം വിഭാഗം അസിസ്ററന്റ് പ്രൊഫസറുമായ നൂറ വളളില്‍, മലയാള ഭാഷാ ഗവേഷകനും പരിശീലകനുമായ നാഫി ഹുദവി ചേലക്കോട് എന്നിവര്‍ സെഷനുകള്‍ക്ക് നേതൃത്വം നല്‍കി. ബുക്പ്ലസ് എഡിറ്റോറിയല്‍ ഡസ്‌ക്ക് അംഗങ്ങളായ ശാഫി ഹുദവി ചെങ്ങര, സൈനുദ്ദീന്‍ ഹുദവി മാലൂര്‍, ശാഹുല്‍ ഹമീദ് ഹുദവി പാണ്ടിക്കാട്, നിസാം ഹുദവി ചാവക്കാട്, ശാക്കിര്‍ ഹുദവി പുളളിയില്‍ എന്നിവര്‍ സംബന്ധിച്ചു.