പ്രവാസികള്‍ക്കായി സംരംഭകത്വ ശില്‍പശാല സംഘടിപ്പിച്ചു ; കേരളത്തെ സംരംഭകത്വ സംസ്ഥാനമാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് പി.ശ്രീരാമകൃഷ്ണന്‍

മലപ്പുറം : നോര്‍ക്ക ബിസിനസ് ഫെസിലിറ്റേഷന്‍ സെന്ററിന്റെ (എന്‍.ബി.എഫ്.സി) ആഭിമുഖ്യത്തില്‍ പ്രവാസികള്‍ക്കായി ഏകദിന സംരംഭകത്വ ശില്‍പശാല സംഘടിപ്പിച്ചു. മലപ്പുറം സൂര്യ റീജന്‍സിയില്‍ നടന്ന ശില്‍പശാല നോര്‍ക്കാ റൂട്സ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. കേരളത്തെ സംരംഭകത്വ സംസ്ഥാനമാക്കി മാറ്റുകയെന്നതാണ് വിവിധ പദ്ധതികളിലൂടെ സര്‍ക്കാറും നോര്‍ക്കാ റൂട്‌സും ലക്ഷ്യമിടുന്നതെന്ന് ഉദ്ഘാടന ചടങ്ങില്‍ പി.ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം പ്രവാസി പുരധിവസ പദ്ധതിയിലൂടെ 1200 പ്രവാസി സംരഭങ്ങള്‍ കേരളത്തില്‍ ആരംഭിക്കാന്‍ കഴിഞ്ഞു. നിതാഖാത് പ്രഖ്യാപനത്തെ തുടര്‍ന്നുള്ള സാഹചര്യങ്ങള്‍ വിലയിരുത്തി തുടക്കം കുറിച്ച പദ്ധതിയില്‍ നാളിതുവരെ 7000 ത്തോളം സംരംഭങ്ങളാണ് കേരളത്തില്‍ യാഥാര്‍ത്ഥ്യമായത്. ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് 400 കോടി മൂലധന നിക്ഷേപവും 106 കോടി രൂപ പ്രവാസി സംരംഭകര്‍ക്ക് സബ്‌സിഡി ഇനത്തിലും നല്‍കിയതാവും അദ്ദേഹം കൂട്ടി ചേര്‍ത്തു.

ചടങ്ങില്‍ നോര്‍ക്കാ റൂട്ട്സ് ജനറല്‍ മാനേജര്‍ അജിത്ത് കോളശ്ശേരി അധ്യക്ഷത വഹിച്ചു. വിവിധ സെഷനുകള്‍ക്ക് നോര്‍ക്ക റൂട്ട്സ് ജനറല്‍ മാനേജര്‍ അജിത്ത് കോളശ്ശേരി, നോര്‍ക്ക റൂട്ട്സ് സെന്റര്‍ മാനേജര്‍ സി രവീന്ദ്രന്‍, എന്‍.ബി.എഫ്.സി മാനേജര്‍ കെ.വി സുരേഷ്, എന്‍.ബി.എഫ്.സി സീനിയര്‍ പ്രോഗ്രാം കോഡിനേറ്റര്‍ ബി. ഷറഫുദ്ദീന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

error: Content is protected !!