തിരൂരങ്ങാടിയിലെ വിദ്യാര്‍ത്ഥികള്‍ക്കായി ‘എന്‍ റിച്ച്’ പരീക്ഷാ ശില്പശാല സംഘടിപ്പിച്ചു

Copy LinkWhatsAppFacebookTelegramMessengerShare

തിരൂരങ്ങാടി: വിസ്ഡം സ്റ്റുഡന്റ്സ് തിരൂരങ്ങാടി മണ്ഡലം കമ്മിറ്റി ഹൈസ്‌കൂള്‍ ഹയര്‍ സെക്കന്ററി വിദ്യാര്‍ത്ഥികള്‍ക്കായി ‘എന്‍ റിച്ച്’ പരീക്ഷാ ശില്പശാല സംഘടിപ്പിച്ചു. പൊതു പരീക്ഷകള്‍ക്കും വാര്‍ഷിക പരീക്ഷകള്‍ക്കും തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥിനികളെ ആത്മവിശ്വാസത്തോടെ സജ്ജരാക്കുക എന്ന ഉദ്ദേശത്തോടെ നടത്തിയ പരിപാടി തിരൂരങ്ങാടി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കെ.ടി ശ്രീനിവാസന്‍ ഉദ്ഘാടനം ചെയ്തു.

വിസ്ഡം സ്റ്റുഡന്റ്സ് തിരൂരങ്ങാടി മണ്ഡലം പ്രസിഡന്റ് മുഹമ്മദ് കുന്നത്ത്പറമ്പ് അധ്യക്ഷത വഹിച്ചു. വിസ്ഡം സ്റ്റുഡന്റ്സ് സംസ്ഥാന വൈസ് പ്രസിഡന്റ് പി.ഒ ഫസീഹ്, അലീഗര്‍ മുസ്ലിം യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥി ശദീദ് ഹസ്സന്‍ എന്നിവര്‍ ശില്പശാലക്ക് നേതൃത്വം നല്‍കി. വിസ്ഡം സ്റ്റുഡന്റ്സ് തിരൂരങ്ങാടി മണ്ഡലം സെക്രട്ടറി സി.പി ഇര്‍ഫാന്‍ സ്വാഗതവും, മണ്ഡലം ട്രഷറര്‍ സാദിഖ് റഹ്‌മാന്‍ നന്ദിയും പറഞ്ഞു

Copy LinkWhatsAppFacebookTelegramMessengerShare
error: Content is protected !!