അധ്യാപകർക്ക് പരിസ്ഥിതി പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു

തിരൂരങ്ങാടി: തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ സ്‌കൂളുകളിലെ ദേശീയ ഹരിത സേന എക്കോ ക്ലബ്ബ് ചുമതലയുള്ള അധ്യാപകര്‍ക്കായി ഏകദിന പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെയും കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെയും ആഭിമുഖ്യത്തില്‍ ദേശീയ ഹരിത സേന മലപ്പുറം ജില്ലാ ഘടകത്തിന്റെ നേതൃത്വത്തില്‍ പി.എസ്.എം.ഒ കോളേജിലെ ഭൂമിത്ര സേനാ ക്ലബുമായി സഹകരിച്ച് തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജില്‍ വച്ചാണ് ശില്പശാല നടന്നത്.

പരിശീലന പരിപാടി തിരൂരങ്ങാടി മുനിസിപ്പാലിറ്റി ചെയര്‍മാന്‍ കെ.പി.മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു. പി.എസ്.എം.ഒ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. കെ. അസീസ് അധ്യക്ഷത വഹിച്ചു. ദേശീയ ഹരിത സേന ജില്ലാ കോര്‍ഡിനേറ്റര്‍ ഹാമിദലി, ഭൂമിത്ര സേന ക്ലബ് ഫാക്കല്‍റ്റിഇന്‍ചാര്‍ജ് പി. കബീറലി, ദേശീയ ഹരിത സേന ജില്ലാ പ്രൊജക്ട് കോര്‍ഡിനേറ്ററും, സംസ്ഥാന എല്‍ഇഡി ട്രൈനറുമായ സാബിര്‍ പി തുടങ്ങിയവര്‍ സംസാരിച്ചു. വിവിധ സ്‌കൂളുകളില്‍ നിന്നായി എഴുപതോളം അധ്യാപകര്‍ പരിശീലന പരിപാടിയില്‍ പങ്കെടുത്തു.

ഉദ്ഘാടന ശേഷം നടന്ന പരിശീലന പരിപാടിയില്‍ സ്‌കൂളുകളിലെ പരിസ്ഥിതി ക്ലബ്ബുകളുടെ സംഘാടന, പ്രവര്‍ത്തന രീതികളെ കുറിച്ച് ദേശീയ ഹരിത സേന ജില്ലാ കോര്‍ഡിനേറ്റര്‍ ഹാമിദലി ക്ലാസെടുത്തു. ശേഷം അധ്യാപകര്‍ക്കായി സംഘടിപ്പിച്ച ‘ഹാന്‍ഡ്‌സ് ഓണ്‍ ട്രെയിനിംഗ്’ സെഷന് സാബിര്‍ പി സി നേതൃത്വം നല്‍കി.

തുടര്‍ന്ന് പി എസ് എം ഒ കോളേജ് ബോട്ടണി വിഭാഗം മേധാവി ജസീല എം.പി. യുടെ നേതൃത്വത്തില്‍ നടന്ന ഫീല്‍ഡ് വിസിറ്റില്‍ അധ്യാപകര്‍ പിഎസ്എംഒ കോളേജിലെ നക്ഷത്ര വനം, ശലഭോധ്യാനം, ഔഷധത്തോട്ടം തുടങ്ങിയവ സന്ദര്‍ശിച്ചു. വിജേഷ് സി, അരുണ്‍ എം, ഹരികൃഷ്ണന്‍ കെ,മുര്‍ഷിദ ഷെറിന്‍ തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ചു.

error: Content is protected !!