Thursday, July 10

രണ്ട് ദിവസം നീണ്ട നിന്ന റോഷ്‌നെ മദീന മീലാദ് സംഗമം സമാപിച്ചു

ചെമ്മാട് : പുണ്യ നബി (സ്വ)തങ്ങളുടെ 1499 ആം ജന്മദിനാഘോഷത്തിന്റ ഭാഗമായി ചെമ്മാട് നാഷണല്‍ ഇംഗ്ലീഷ് മീഡിയം ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ അല്‍ മദ്‌റസത്തുല്‍ ഇസ്ലാമിയ്യയുടെ കീഴില്‍ രണ്ട് ദിവസത്തെ നബിദിന പരിപാടി വ്യത്യസ്ത പരിപാടികളോടെ സമാപിച്ചു.ജനറല്‍ മാനേജര്‍ യു ഷാഫി ഹാജി ഉദ്ഘാടനം നിര്‍വഹിച്ചു. പ്രിന്‍സിപ്പല്‍ മുഹ്യദ്ധീന്‍ അധ്യക്ഷത വഹിച്ചു.

ചടങ്ങില്‍ റഹീം ചുഴലി മുഖ്യ പ്രഭാഷണം നിര്‍വഹിച്ചു. സമസ്ത പൊതു പരീക്ഷയില്‍ ടോപ് പ്ലസ് നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള സര്‍ടിഫിക്കറ്റിന്റെ വിതരണോദ്ഘാടനം യുസുഫ് ചോനാരി നിര്‍വഹിച്ചു. കുട്ടികളുടെ വ്യത്യസ്ത കലാപരിപാടികള്‍, മൗലിദ് പാരായണംഎന്നിവ അരങ്ങേറി.അന്നദാനവിതരണവും നടന്നു. സ്വദര്‍ മുഅല്ലിം ഹസന്‍ ഹുദവി, ഉസ്മാന്‍ കോയ, ശിജു, മുസ്തഫ മൗലവി, സ്റ്റാഫ് സെക്രട്ടറി,പ്രജീഷ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. കണ്‍വീനര്‍ നിസാര്‍ ഫൈസി അല്‍ ഹൈതമി സ്വാഗതവും ഫഖ്‌റുദ്ധീന്‍ അന്‍വരി നന്ദിയും പറഞ്ഞു.

error: Content is protected !!