
തിരൂരങ്ങാടി : തെന്നല സർവീസ് സഹകരണ ബാങ്ക് നിക്ഷേപക സംഗമം ഞായറാഴ്ച വൈകീട്ട് പൂക്കിപ്പറമ്പ് അങ്ങാടിയ്ക്ക് സമീപം ചേർന്നു.നിക്ഷേപക സംഗമത്തിൽ ഉണ്ണി വാരിയത്ത് സ്വാഗതം പറഞ്ഞു. കൺവീനർ കുഞ്ഞി മുഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു.
ചെയർമാൻ എം പി ഹരിദാസൻ ബാങ്കിന്റെ നിലവിലെ ഗുരുതര സാമ്പത്തിക സ്ഥിതിയെക്കുറിച്ചും മുൻ കാല ഓഡിറ്റുകളിൽ കണ്ടെത്തിയ വൻ തട്ടിപ്പുകളെക്കുറിച്ചും വിശദീകരിച്ചു.നിലവിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സർക്കാരിന്റെ കർശന ഇടപെടൽ അനിവാര്യമാണെന്ന് അഭിപ്രായപ്പെട്ടു. ശക്തമായ സമര പരിപാടികളുമായി മുന്നോട്ട് പോകാനും ആവശ്യമാണെങ്കിൽ സമരം ജില്ലാ സംസ്ഥാന തലത്തിൽ നടത്തുന്നതിനും സംഗമത്തിൽ തീരുമാനിച്ചു.
തട്ടിപ്പിനിരയായ നിക്ഷേപകരുടെ പ്രതിനികളായ ചന്ദ്രചൂഡൻ എം കെ,ജയിംസ് കുറ്റിക്കോട്ടയിൽ എന്നിവരും വനിത പ്രതിനിധിയായി ജ്യോതി വി പി യും സംസാരിച്ചു. രാഷ്ട്രീയ പാർട്ടി നേതാക്കളായ സെയ്താലി മജീദ് (സി.പി.എം) ജി. സുരേഷ് കുമാർ (സി.പി.ഐ) ഷമീം ആം ആദ്മി പാർട്ടി എന്നിവർ നിക്ഷേപകരുടെ സമര പരിപാടികൾക്ക് എല്ലാ വിധ പിന്തുണയും പ്രഖ്യാപിച്ചു. മൊയ്തുട്ടി നന്ദി പറഞ്ഞു.