തിരൂരങ്ങാടി : സാക്ഷരത മിഷന്‍ ജി എച്ച് എസ് തൃക്കുളം സ്‌കൂളില്‍ ‘ സെപ്റ്റംബര്‍ 8 ‘ലോക സാക്ഷരതാ ദിനാചരണവും പ്രകൃതി ദുരന്ത നിവാരണ സെമിനാറും സംഘടിപ്പിച്ചു. നഗരസഭ പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ സിപി സുഹറാബി പരിപാടി ഉദ്ഘാടനം നിര്‍വഹിച്ചു. ചടങ്ങില്‍ മുതിര്‍ന്ന പഠിതാവിനെ ആദരിച്ചു.
പ്രകൃതിദുരന്തനിവാരണത്തെക്കുറിച്ച് പ്രേരക് എ സുബ്രഹ്മണ്യന്‍ വിശദീകരണം നടത്തി. ചടങ്ങില്‍ അധ്യാപകരായ ചൈത്ര ടീച്ചര്‍, ഷമീറ ടീച്ചര്‍ പഠിതാക്കള്‍, എ ടി വത്സല, ഷൈന്‍ ബാബു കെപി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ചടങ്ങിന് ക്ലാസ് കോര്‍ഡിനേറ്റര്‍ വിജയശ്രീ വിപി സ്വാഗതവും ക്ലാസ് ലീഡര്‍ ഷീജ എപി നന്ദിയും പറഞ്ഞു.