ഓരുജലക്കൂട് ജനകീയ മത്സ്യകൃഷി വിളവെടുപ്പ് നടത്തി

Copy LinkWhatsAppFacebookTelegramMessengerShare

പരപ്പനങ്ങാടി : ഫിഷറീസ് വകുപ്പും പരപ്പനങ്ങാടി നഗരസഭയും കീരനല്ലൂര്‍ ന്യൂ കട്ട് പുഴയില്‍ ജനകീയ പങ്കാളിത്തത്തോടെ നടപ്പിലാക്കിയ ഓരുജലക്കൂട് ജനകീയ മത്സ്യകൃഷിയുടെ വിളവെടുപ്പ് നടത്തി. വിളവെടുപ്പ് ഉദ്ഘാടന കര്‍മ്മം പരപ്പനങ്ങാടി നഗരസഭ ചെയര്‍മാന്‍ പിപി ഷാഹുല്‍ ഹമീദ് നിര്‍വഹിച്ചു.

കേരള ഫിഷറീസ് വകുപ്പ് വിത്തുകളായി നല്‍കിയ വിവിധയിനം മീനുകളാണ് കീരനല്ലൂര്‍ ന്യൂ കട്ട് പുഴയില്‍ പ്രത്യേകം ഒരുക്കിയ ജലക്കൂടുകളില്‍ കൃഷി ചെയ്തത്, ഇതില്‍ വിളവെടുപ്പിന് പാകമായ കരിമീന്‍, കാളാഞ്ചി എന്നിവയുടെ വിളവെടുപ്പിന്റെ ഉദ്ഘാടന കര്‍മ്മമാണ് കീരനല്ലൂര്‍ ന്യൂ കട്ട് പുഴയുടെ പരിസരത്ത് വെച്ച് നടന്ന ചടങ്ങില്‍ നിര്‍വഹിച്ചത്.

നഗരസഭ ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ കെ ഷഹര്‍ബാനു ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍മാരായ, പി വി മുസ്തഫ, സീനത്ത് അലിബാപ്പു, ഖൈറുന്നിസ താഹിര്‍, കൗണ്‍സിലര്‍മാരയ അസീസ് കൂളത്ത്, അബ്ദുറസാഖ് തലക്കകത്ത്, ഫിഷറീസ് ഓഫീസര്‍ ബിസ്‌ന, പ്രമോട്ടര്‍ രാധിക, കോര്‍ഡിനേറ്റര്‍ റഹീസ മത്സ്യ കര്‍ഷകന്‍ അഷ്‌റഫ്,കബീര്‍ മച്ചിഞ്ചേരി, അഷ്‌റഫ് കുന്നുമ്മല്‍, അബ്ദു മൂലത്തില്‍, സലാം വി, മുസ്തഫ കൂളത്ത് എന്നിവര്‍ പങ്കെടുത്തു,

Copy LinkWhatsAppFacebookTelegramMessengerShare
error: Content is protected !!