
പെരുമ്പടപ്പ് ഗ്രാമപഞ്ചായത്തും ഹരിത കേരളം മിഷനും മഹാത്മാ ഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയും എച്ച്.എച്ച്.എസ് വന്നേരി എൻ.എസ്.എസ് യൂണിറ്റും സംയുക്തമായി നടപ്പാക്കുന്ന ‘മരക്കൂട്ടം’ പച്ചതുരുത്ത് പദ്ധതിക്ക് വന്നേരി എച്ച്.എച്ച്.എസിൽ തുടക്കമായി. തൊഴിലുറപ്പ് പ്രവൃത്തിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്.
പെരുമ്പടപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ബിനീഷ മുസ്തഫ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് പി. നിസാർ അധ്യക്ഷത വഹിച്ചു. നവകേരള മിഷൻ ആർ.പി മിഥുന റിപ്പോർട്ട് അവതരിപ്പിച്ചു. വാർഡ് അംഗം അജീഷ, സ്‌കൂൾ പ്രധാനധ്യാപിക കെ.എസ് സന്ധ്യ, പി.ടി.എ പ്രസിഡൻറ് സി. ഷമീർ തുടങ്ങിയവർ പങ്കെടുത്തു.