Sunday, June 28

നെല്ല് സംഭരണം വൈകുന്നു ; നാല് ഏക്കറിലായി കൊയ്‌തെടുത്ത നെല്ല് കൃഷിഭവന് മുന്നില്‍ ഉപേക്ഷിച്ച് കര്‍ഷകന്റെ പ്രതിഷേധം

പാലക്കാട് : നെല്ല് സംഭരണം വൈകുന്നതില്‍ കൊയ്‌തെടുത്ത നെല്ല് കൃഷിഭവന് മുന്നില്‍ ഉപേക്ഷിച്ച് കര്‍ഷകന്റെ പ്രതിഷേധം. പാലക്കാട് കാവശ്ശേരി സ്വദേശി രാഗേഷാണ് നാല് ഏക്കറിലായി കൊയ്‌തെടുത്ത നെല്ല് കാവശേരി കൃഷിഭവന് മുന്നില്‍ ഉപേക്ഷിച്ച് പ്രതിഷേധിച്ചത്. 22 ദിവസത്തിലധികമായി കൊയ്തു കഴിഞ്ഞിട്ടെന്ന് രാഗേഷ് പറയുന്നു. അതേ സമയം നടപടി ക്രമത്തില്‍ വീഴ്ച വന്നിട്ടില്ലെന്നും മില്‍ അലോട്ട്‌മെന്റ് നടന്നെന്നും കാവശേരി കൃഷി ഓഫീസര്‍ വ്യക്തമാക്കി.

error: Content is protected !!