പകർച്ചവ്യാധി; കച്ചവട സ്ഥാപനങ്ങൾ ജാഗ്രത പുലർത്തണം ; നിർദേശവുമായി നഗരസഭ

മലപ്പുറം : പകർച്ചവ്യാധികൾ തടയുന്നതിനായി കച്ചവട സ്ഥാപനങ്ങൾക്ക് നിർദേശവുമായി മലപ്പുറം നഗരസഭ. ഉത്സവങ്ങളിലും പൊതുപരിപാടികളിലും കച്ചവടം ചെയ്യുന്നവർ മാനദണ്ഡം പാലിക്കണമെന്ന് നഗരസഭ പബ്ലിക് ഹെൽത്ത് ഓഫീസർ അറിയിച്ചു.

  • കച്ചവടം ചെയ്യുന്നവർ താഴെ പറയുന്ന കാര്യങ്ങൾ നിർബന്ധമായും പാലിക്കണം.

. അനധികൃത ശീതളപാനീയം വിൽപ്പന നടത്താൻ പാടില്ല.

. മേളകൾ, ഉത്സവങ്ങൾ തുടങ്ങി സാമൂഹിക ഒത്തു ചേരലുകൾ നടക്കുന്ന ഇടങ്ങളിൽ പാചകം ചെയ്യാത്ത ഭക്ഷണ പാനീയങ്ങൾ വിൽപ്പന നടത്തരുത്.

. മുറിച്ച് വെച്ച പഴ വർഗങ്ങൾ (മാങ്ങ, തണ്ണിമത്തൻ, കക്കിരി, പൈനാപ്പിൾ മുതലായവ ) വിൽപ്പന നടത്തരുത്. ഈന്തപ്പഴം പോലുള്ളവ വൃത്തിയും അടച്ചുറപ്പുമുള്ള പാത്രങ്ങളിൽ മാത്രമേ വിൽക്കാവൂ

. ഒരിക്കൽ ഉപയോഗിച്ച എണ്ണ പലഹാര നിർമാണത്തിനായി എടുക്കരുത്.

. ഭക്ഷണ പാനീയങ്ങൾ ഈച്ച, പ്രാണികൾ കടക്കാതെ സൂക്ഷിക്കണം.

. ഭക്ഷണ പാനീയങ്ങൾ കൈകാര്യം ചെയ്യുന്നവർക്ക് ഹെൽത്ത് കാർഡ് നിർബന്ധമാണ്.

. പാനീയങ്ങൾ തയ്യാറാക്കാൻ അംഗീകൃത സ്ഥാപനങ്ങളിൽ നിന്നുള്ള ഭക്ഷ്യയോഗ്യമായ ഐസ് മാത്രം ഉപയോഗിക്കുക

. ശുചിത്വ മാനദണ്ഡം പാലിക്കുന്നവർ മാത്രം ഭക്ഷണ പാനീയങ്ങൾ കൈകാര്യം ചെയ്യുക.

error: Content is protected !!