ലഹരി വിരുദ്ധ ബോധവല്‍ക്കരണ പ്രവര്‍ത്തന രംഗത്തെ മാതൃകാപരമായ പ്രവര്‍ത്തനം : പരപ്പനങ്ങാടി റൈഞ്ച് പ്രിവന്റീവ് ഓഫീസര്‍ ബിജുവിന് ബാഡ്ജ് ഓഫ് എക്‌സലന്‍സ് അവാര്‍ഡ്

പരപ്പനങ്ങാടി : ലഹരി വിരുദ്ധ ബോധവല്‍ക്കരണ പ്രവര്‍ത്തന രംഗത്തെ മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാന എക്‌സൈസ് കമ്മീഷണറുടെ 2023 ലെ ബാഡ്ജ് ഓഫ് എക്‌സലന്‍സ് അവാര്‍ഡിന് എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ ബിജു. പി. തിരഞ്ഞെടുക്കപ്പെട്ടു. ജില്ലയിലും ജില്ലക്ക് പുറത്തും നൂറുകണക്കിന് വേദികളില്‍ ലഹരിവിരുദ്ധ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിവരുന്ന ബിജു വിന് ലഭിച്ച അംഗീകാരം ജില്ലക്ക് തന്നെ നേട്ടമാകുകയാണ്. ഇപ്പോള്‍ പരപ്പനങ്ങാടി എക്‌സ്സൈസ് റൈഞ്ച് ഓഫീസില്‍ പ്രിവന്റീവ് ഓഫീസര്‍ ആയി ജോലി ചെയ്യുന്ന ബിജു ജില്ലയില്‍ എക്‌സ്സൈസ് ഉദ്യോഗസ്ഥരെ അണിനിരത്തി ലഹരിവിരുദ്ധ ഗാനമേള ട്രൂപ്പിനും നേതൃത്വം നല്‍കിവരുന്നു.

error: Content is protected !!