വയനാട് ദുരന്തത്തിൽ മരണപ്പെട്ടവരുടെ ആത്മാവിന് നിത്യശാന്തി നേർന്ന് സ്വാതന്ത്ര്യ ദിനം ആഘോഷിച്ച് പരപ്പനാട് വാക്കേഴ്സ് ക്ലബ്ബ്

പരപ്പനങ്ങാടി : വയനാട് ദുരന്തത്തിൽ മരണപ്പെട്ടവരുടെ ആത്മാവിന് നിത്യശാന്തി നേർന്ന് 78 -ാ മത് സ്വാതന്ത്ര്യ ദിനം ആഘോഷിച്ച് പരപ്പനാട് വാക്കേഴ്സ് ക്ലബ്ബ്. ക്ലബ്ബ് പ്രസിഡന്റ് ഉണ്ണിക്കൃഷ്ണൻ കേലച്ചൻ കണ്ടി ചുടലപ്പമ്പ് മൈതാനത്ത് ദേശീയ പതാക ഉയർത്തി. തുടർന്ന് വയനാട്ടിലെ ഉരുൾപൊട്ടലിൽ മരണപ്പെട്ടവർക്ക് രവീന്ദ്രൻ. പി അനുശോചന പ്രമേയം അവതരിപ്പിച്ചു.

ടി. കെ ചന്ദ്രൻ മാസ്റ്റർ സ്വതന്ത്ര്യദിന സന്ദേശം നൽകി. കെ.ടി വിനോദ്, കുഞ്ഞിമരക്കാർ പി.വി., അഷ്റ്ഫ് , അഷ്റഫ് ഗ്രാൻ്റ് എന്നിവർ ആശംസകൾ അർപ്പിച്ചു. ചടങ്ങിൽ പങ്കെടുത്ത അൻപതോളം കുട്ടികൾക്ക് മധുര പലങ്ങാരങ്ങളും നൽകി.

error: Content is protected !!