
വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി പരപ്പനങ്ങാടി നഗരസഭയും കുടുംബശ്രീ സിഡിഎസും സംയുക്തമായി പരപ്പനങ്ങാടി ജാസ് ഓഡിറ്റോറിയത്തിൽ വെച്ച് മെഗാ തൊഴിൽമേള സംഘടിപ്പിച്ചു. ഡെപ്യൂട്ടി ചെയർപേഴ്സൺ ശ്രീമതി ബി പി ഷാഹിദ അധ്യക്ഷത വഹിച്ച ചടങ്ങ് നഗരസഭ ചെയർമാൻ ശ്രീ പി പി ഷാഹുൽ ഹമീദ് ഉദ്ഘാടനം നിർവഹിച്ചു.സി ഡി എസ് ചെയർപേഴ്സൺ ശ്രീമതി സുഹറാബി സ്വാഗതം പറഞ്ഞു. വിജ്ഞാനകേരളം ജില്ലാ കോർഡിനേറ്റർ ശ്രീമതി ഹേമലത പദ്ധതി വിശദീകരണം നടത്തി. വിവിധ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സന്മാർ ആശംസകൾ അർപ്പിച്ചു. സിറ്റി മിഷൻ മാനേജർ ശ്രീ. റെനീഫ് നന്ദി പറഞ്ഞു.29 കമ്പനികൾ പങ്കെടുത്ത തൊഴിൽമേളയിൽ 412 ഉദ്യോഗാർത്ഥികൾ രജിസ്റ്റർ ചെയ്തു. അതിൽ 134 ആളുകളെ സെലക്ട് ചെയ്യുകയും 216 ആളുകളെ ഷോർട്ട് ലിസ്റ്റിൽ ഉൾപ്പെടുത്തുകയും ചെയ്തു.