Wednesday, October 15

പരപ്പനങ്ങാടി സബ്ജില്ലാ ശാസ്ത്രോത്സവം: തിരൂരങ്ങാടി ഓറിയന്റൽ ഹയർ സെക്കൻഡറി സ്കൂളിന് കിരീടം

പരപ്പനങ്ങാടി: പരപ്പനങ്ങാടി സബ്ജില്ലാ ശാസ്ത്രോത്സവത്തിൽ 589 പോയിന്റ് നേടി തിരൂരങ്ങാടി ഓറിയന്റൽ ഹയർ സെക്കൻഡറി സ്കൂൾ ഓവറോൾ കിരീടം കരസ്ഥമാക്കി. ഹയർ സെക്കണ്ടറി, ഹൈസ്ക്കൂൾ ശാസ്ത്ര വിഭാഗത്തിൽ ഒന്നാം സ്ഥാനവും ഹയർ സെക്കണ്ടറി സോഷ്യൽ സയൻസ് വിഭാഗത്തിലും ഗണിതം, ഐ ടി വിഭാഗത്തിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കിയിട്ടുണ്ട്. വിവിധ ഇനങ്ങളിൽ മികച്ച പ്രകടനമാണ് സ്കൂളിന്റെ വിദ്യാർത്ഥികൾ കാഴ്ചവെച്ചത്.
ശാസ്ത്രം, ഗണിതം, സാമൂഹ്യശാസ്ത്രം, പ്രവൃത്തിപരിചയം, ഐ.ടി. മേഖലകളിലായി നടന്ന മത്സരങ്ങളിൽ കുട്ടികൾ തങ്ങളുടെ കഴിവുകൾ തെളിയിച്ചു. തുടർച്ചയായ പരിശീലനത്തിന്റെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും പിന്തുണയുടെയും ഫലമാണ് ഈ വിജയമെന്ന് സ്കൂൾ അധികൃതർ അഭിപ്രായപ്പെട്ടു.
ചടങ്ങിൽ വെച്ച് വിജയികൾക്കുള്ള ട്രോഫിയും സമ്മാനങ്ങളും വിതരണം ചെയ്തു. സ്കൂളിന് വേണ്ടി വിദ്യാർത്ഥികളും അധ്യാപകരും ട്രോഫി ഏറ്റുവാങ്ങി.

error: Content is protected !!