പറപ്പൂര്‍ എഫ്എച്ച്‌സി മുലയൂട്ടല്‍ കേന്ദ്രം ഉദ്ഘാടനം ചെയ്തു

വേങ്ങര : പറപ്പൂര്‍ ഗ്രാമപഞ്ചായത്തിലെ ഇരിങ്ങല്ലൂരിലെ എഫ്എച്ച്‌സി മുലയൂട്ടല്‍ കേന്ദ്രത്തിന്റെ മുകള്‍ നിലയിലുള്ള ഹാള്‍ നിര്‍മ്മാണം പൂര്‍ത്തിയായി. വേങ്ങര ബ്ലോക്ക് പഞ്ചായത്തും പറപ്പൂര്‍ ഗ്രാമപഞ്ചായത്തിന്റെയും സംയുക്ത പദ്ധതിയാണിത്. വേങ്ങര ബ്ലോക്ക് 5 ലക്ഷം രൂപയും പറപ്പൂര്‍ ഗ്രാമപഞ്ചായത്ത് ഒരു ലക്ഷം രൂപയും ചിലവഴിച്ച ഈ കെട്ടിടത്തിന്റെ ഉദ്ഘാടന കര്‍മ്മം വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബെന്‍സീറ ടീച്ചര്‍ നിര്‍വഹിച്ചു.

ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.സലീമ ടീച്ചര്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് കുഞ്ഞഹമ്മദ് മാസ്റ്റര്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ ഇ.കെ സൈദ്ബിന്‍, പി.ടി.റസിയ, ഉമൈബ ഊര്‍ഷമണ്ണില്‍, പാലാണി ഡിവിഷന്‍ മെമ്പറും ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണുമായ സഫിയ, വാര്‍ഡ് മെമ്പര്‍ എ.പി ശാഹിദ, അഞ്ചാം വാര്‍ഡ് മെമ്പര്‍ ഹമീദ് എ.പി, എഫ്എച്ച്‌സിയിലെ ഡോക്ടര്‍മാര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍, നേഴ്‌സിങ് സ്റ്റാഫ്, എച്ച്എംസി അംഗങ്ങള്‍, ആശാവര്‍ക്കര്‍മാര്‍, എഫ്എച്ച്‌സിയിലെ മറ്റു ജീവനക്കാര്‍ നാട്ടുകാര്‍ എന്നിവര്‍ പങ്കെടുത്തു

error: Content is protected !!