കേട്ട് കേള്‍വിയില്ലാത്ത സംഭവം ; വാര്‍ത്ത നല്‍കിയതിന് മാധ്യമ പ്രവര്‍ത്തകനെ നഗരസഭാ കൗണ്‍സിലര്‍ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ നടപടി വേണം : പിഡിപി

തിരൂരങ്ങാടി : വാര്‍ത്ത നല്‍കിയതിന് മാധ്യമ പ്രവര്‍ത്തകനെ സമൂഹ മാധ്യമത്തിലൂടെ ഭീഷണിപ്പെടുത്തിയ സംഭവം കേട്ടു കേള്‍വി ഇല്ലാത്തതാണെന്നും സംഭവത്തില്‍ നടപടി വേണമെന്നും പിഡിപി തിരൂരങ്ങാടി പാറപ്പുറം പന്താരങ്ങാടി യുണിറ്റ് യോഗം.

തിരുരങ്ങാടി നഗരസഭയിലെ മാലിന്യം വെഞ്ചാലിയില്‍ കൂട്ടിയിട്ടതും അതുമായി ബന്ധപ്പെട്ട് നഗരസഭയില്‍ അംഗങ്ങള്‍ തമ്മില്‍ നടന്ന ബഹളവും കൃത്യമായി മാധ്യമങ്ങളിലൂടെ ജനങ്ങളില്‍ എത്തിച്ച സിറാജ് ലേഖകന് നേരെ സമൂഹമാധ്യമങ്ങളിലുടെയുള്ള നഗരസഭ അംഗത്തിന്റെ ഭിഷണി തിരൂരങ്ങാടിയില്‍ കേട്ട് കേള്‍വിയില്ലാത്ത സംഭവമാണെന്നും തിരൂരങ്ങാടി മുനിസിപ്പാലിറ്റിയുടെ പല ഭാഗങ്ങളിലും രൂക്ഷമായ മാലിന്യപ്രശ്‌നം നിലനില്‍ക്കുന്നുണ്ടെന്നും അനീതിചുണ്ടി കാണിച്ചവര്‍ക്ക് നേരെ ഭിഷണി ഉയര്‍ത്തുന്ന നഗരസഭ ആരോഗ്യ വകുപ്പ് ചുമതലയുള്ള അംഗത്തിന്റെ പ്രവര്‍ത്തിയില്‍ ഭരണ പ്രതിപക്ഷത്തിന്റെ മൗനം അപകടമാണെന്നും യോഗം അഭിപ്രായപ്പെട്ടു.

മുക്താര്‍ ചെമ്മാടിന്റെ അധ്യക്ഷതയില്‍ യോഗം സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പര്‍ സക്കീര്‍ പരപ്പനങ്ങാടി ഉദ്ഘാടനം ചെയ്തു. ജില്ല കൗണ്‍സില്‍ അംഗം ജലീല്‍ അങ്ങാടന്‍, നജിബ് പാറപ്പുറം, വീ പി ജാഫര്‍, എന്നിവര്‍ പ്രസംഗിച്ചു. വി പി മുസ സ്വാഗതവും. സമദ് പാറപ്പുറം നന്ദിയും പറഞ്ഞു.

error: Content is protected !!