മൂന്നിയൂര്‍ പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പ് ; എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു.

തിരൂരങ്ങാടി : മൂന്നിയൂര്‍ പഞ്ചായത്ത് രണ്ടാം വാര്‍ഡിലേക്ക് (വെള്ളായിപ്പാടം) നടക്കുന്ന ഉപതെരഞ്ഞെടുപ്പിലെ എല്‍ ഡിഎഫ് സ്ഥാനാര്‍ത്ഥി വാക്കലാരി സുജിത വിനോദ് നാമനിര്‍ദ്ദേശ പത്രിക നല്‍കി. റിട്ടേണിംഗ് ഓഫീസറായ മൂന്നിയൂര്‍ പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി പി കെ സന്തോഷ് മുമ്പാകെയാണ് പത്രിക നല്‍കിയത്.

തെരഞ്ഞെടുപ്പ് കമ്മറ്റി ചെയര്‍മാന്‍ പി മധു, കണ്‍വീനര്‍ മത്തായി യോഹന്നാന്‍, എം കൃഷ്ണന്‍, വി കെ ബഷീര്‍, നെച്ചിക്കാട് പുഷ്പ, പി വി അബ്ദുള്‍ വാഹിദ്, ടി പി നന്ദനന്‍ എന്നിവര്‍ സ്ഥാനാര്‍ത്ഥിയോടപ്പം ഉണ്ടായിരുന്നു. വ്യാഴാഴ്ചയാണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസം. ഈ മാസം 30 നാണ് തിരഞ്ഞെടുപ്പ്.

ഇടതുപക്ഷാംഗമായിരുന്ന ബിന്ദു ഗണേശന്റെ മരണത്തെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. എല്‍ഡിഎഫിന്റെ സിറ്റിംഗ് സീറ്റാണ്.

യുഡിഎഫ് സ്ഥാനാര്‍ത്ഥി ടി പി സുഹ്‌റാബിയും നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചിട്ടുണ്ട്.

error: Content is protected !!