ഭിന്നശേഷിക്കാരെ ഉള്‍ക്കൊള്ളുക എന്നതില്‍ നിന്ന് അവരെ നേതൃനിരയിലേക്ക് എത്തിക്കുക എന്നതിലേക്ക് നമ്മുടെ സമൂഹം മാറണമെന്ന് കാലിക്കറ്റ് സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. പി. രവീന്ദ്രന്‍ അഭിപ്രായപ്പെട്ടു. കാലിക്കറ്റ് സര്‍വകലാശാലാ എജ്യുക്കേഷന്‍ പഠനവകുപ്പും ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനായുള്ള കോഴിക്കോട്ടെ കോമ്പോസിറ്റ് റീജണല്‍ സെന്റര്‍ ഫോര്‍ സ്‌കില്‍ ഡെവലപ്‌മെന്റും ചേര്‍ന്ന് സംഘടിപ്പിച്ച ദേശീയ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഭിന്നശേഷി വിഭാഗക്കാരുടെ പ്രത്യേകമായ കഴിവുകളെ നാം പ്രോത്സാഹിപ്പിക്കുന്നുണ്ട്. അതോടൊപ്പം അവര്‍ക്ക് സമൂഹത്തെ നയിക്കാനുള്ള അവസരങ്ങള്‍ കൂടി നാം ഒരുക്കേണ്ടതുണ്ടെന്ന് വൈസ് ചാന്‍സലര്‍ പറഞ്ഞു.
ചടങ്ങില്‍ സി.ആര്‍.സി. ഡയറക്ടര്‍ ഡോ. കെ.എന്‍. റോഷന്‍ ബിജലി അധ്യക്ഷത വഹിച്ചു. സിന്‍ഡിക്കേറ്റംഗം ഡോ. ടി. വസുമതി മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ഭിന്നശേഷി കമ്മീഷണര്‍ ഡോ. പി.ടി. ബാബുരാജ് മുഖ്യാതിഥിയായിരുന്നു. ഡോ. ടി.വി. സുനിഷ്, എജ്യുക്കേഷന്‍ പഠനവകുപ്പ് മേധാവി ഡോ. സി.എം. ബിന്ദു, ഡോ. ജി. മനോജ് പ്രവീണ്‍ തുടങ്ങിയവര്‍ സംസാരിച്ചു.