പാലക്കാട്: പാര്‍ട്ടി നേതൃത്വത്തിന്റെ അനുനയ നീക്കം ഫലം കണ്ടു, പാര്‍ട്ടി വിടുമെന്ന് പ്രഖ്യാപിച്ച പാലക്കാട് സിപിഎം ഏരിയാ കമ്മിറ്റിയംഗം അബ്ദുള്‍ ഷുക്കൂര്‍ പാര്‍ട്ടി വിടില്ല. ഇന്ന് വൈകിട്ടത്തെ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ പങ്കെടുക്കാന്‍ അബ്ദുള്‍ ഷുക്കൂറെത്തി. കണ്‍വന്‍ഷന്‍ യോഗത്തിലേക്ക് ഷുക്കൂറിനെ തോളില്‍ കൈയ്യിട്ട് എന്‍എന്‍ കൃഷ്ണദാസാണ് എത്തിച്ചത്. ഒപ്പം കരഘോഷവുമായി പാര്‍ട്ടി പ്രവര്‍ത്തകരും ഉണ്ടായിരുന്നു.
അതേസമയം പാലക്കാട് ഓട്ടോ ടാക്‌സി യൂണിയന്‍ ജില്ലാ ട്രഷററും മുന്‍ നഗരസഭ കൗണ്‍സിലറുമായ ഷുക്കൂര്‍ രാജിവെച്ചെന്നും സിപിഎമ്മില്‍ ഭിന്നതയെന്നും റിപ്പോര്‍ട്ട് ചെയ്തതിലെ അമര്‍ഷത്തില്‍ മാധ്യമ പ്രവര്‍ത്തകരെ എന്‍എന്‍ മോഹന്‍ദാസ് അധിക്ഷേപിച്ചു. പ്രതികരണം എടുക്കാന്‍ എത്തിയപ്പോളായിരുന്നു അധിക്ഷേപം. ‘ഇറച്ചിക്കടയ്ക്ക് മുന്നില്‍ പട്ടികള്‍ നില്‍ക്കുന്ന പോലെ’ എന്നായിരുന്നു അദ്ദേഹം മാധ്യമ പ്രവര്‍ത്തകരെ അധിക്ഷേപിച്ചത്.