കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി : പാര്‍ട്ടി ദേശീയ സെക്രട്ടറി ബിജെപിയില്‍ ചേര്‍ന്നു

ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കോണ്‍ഗ്രസിനു വീണ്ടും തിരിച്ചടി. കോണ്‍ഗ്രസില്‍ നിന്നുള്ള നേതാക്കളുടെ കൊഴിഞ്ഞുപോക്ക് തുടരുന്നു. ഉത്തര്‍പ്രദേശില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാവും കോണ്‍ഗ്രസ് ദേശീയ സെക്രട്ടറിയുമായ അജയ് കപൂര്‍ ബിജെപിയില്‍ ചേര്‍ന്നു. നിലവില്‍ കാണ്‍പുരില്‍നിന്നുള്ള മുന്‍ എംഎല്‍എ കൂടിയായ അജയ് കപൂറിനെ ലോക്‌സഭയിലേക്ക് മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസ് തയാറാകുന്നതിനിടെയാണ് പാര്‍ട്ടി വിട്ടത്.

മൂന്ന് തവണ എംഎല്‍എയായ അജയ് കപൂര്‍ കാണ്‍പൂരിലെ വലിയ നേതാക്കളില്‍ ഒരാളാണ്. ബിഹാറിന്റെ ചുമതലയും പാര്‍ട്ടി ഇദ്ദേഹത്തിന് നല്‍കിയിരുന്നു. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അദ്ദേഹം ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

56 കാരനായ അജയ് കപൂര്‍ 2002 ലാണ് ആദ്യമായി നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. പിന്നീട് തുടര്‍ച്ചയായി മൂന്ന് തെരഞ്ഞെടുപ്പുകളില്‍ വിജയിച്ചു. 2022ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ അജയ് കപൂര്‍ കാണ്‍പൂരിലെ കിദ്വായ് നഗര്‍ മണ്ഡലത്തില്‍ നിന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.

error: Content is protected !!