ലീഗില്‍ നിന്ന് ആളെ പിടിക്കാന്‍ വാതില്‍ തുറന്നിട്ടു, ഉള്ള രണ്ടെണ്ണം ആ വാതിലിലൂടെ പോയി ; സിപിഎമ്മിനെ പരിഹസിച്ച് പികെ ഫിറോസ്

കോട്ടക്കല്‍ : കോട്ടക്കല്‍ നഗരസഭയിലെ ഭരണം തിരിച്ചു പിടിച്ചതിനു പിന്നാലെ സിപിഎമ്മിനെ പരിഹസിച്ച് യൂത്ത് ലീഗ് സെക്രട്ടറി പി കെ ഫിറോസ്. ലീഗില്‍ നിന്ന് ആളെ പിടിക്കാന്‍ സി.പി.എം വാതില്‍ തുറന്നിട്ടിട്ട് ആ വാതിലിലൂടെ കോട്ടക്കല്‍ മുനിസിപ്പാലിറ്റിയിലെ ഉള്ള രണ്ടെണ്ണം പോയിയെന്നായിരുന്നു പികെ ഫിറോസ് ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

കോട്ടക്കല്‍ നഗരസഭാ ഭരണം വീണ്ടും മുസ്‌ലിം ലീഗിന്. സിപിഎം അംഗം ലീഗിന് വോട്ട് ചെയ്തു, ഒരാള്‍ വിട്ടു നിന്നു. നഗരസഭാധ്യക്ഷയായി മുസ്ലിം ലീഗിലെ ഡോ.കെ.ഹനീഷയെ തിരഞ്ഞെടുത്തു. 19 അംഗങ്ങളുള്ള ലീഗിന് 20 വോട്ട് ലഭിച്ചു. ഒരു സിപിഎം അംഗം ലീഗിന് വോട്ട് ചെയ്തു. മറ്റൊരു അംഗം വോട്ടെടുപ്പില്‍ നിന്ന് വിട്ടു നിന്നു. സിപിഎമ്മിന് 9 കൗണ്‍സിലര്‍മാരുണ്ടെങ്കിലും സ്ഥാനാര്‍ഥി സനില പ്രവീണിന് 7 വോട്ട് മാത്രമാണ് ലഭിച്ചത്. 2 ബിജെ പി അംഗങ്ങള്‍ വിട്ടുനിന്നു.

ലീഗിലെ വിഭാഗീയതയെത്തുടര്‍ന്ന് സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടതുപ്രകാരം, നഗരസഭാധ്യക്ഷയായിരുന്ന യു. ബുഷ്‌റ ഷബീറും ഉപാധ്യക്ഷന്‍ പി.പി.ഉമ്മറും നവംബറില്‍ രാജിവച്ചിരുന്നു. തുടര്‍ന്നു കഴിഞ്ഞമാസം നടന്ന തിരഞ്ഞെടുപ്പില്‍ ഔദ്യോഗിക വിഭാഗത്തെ തോല്‍പിച്ച് സിപിഎം പിന്തുണയോടെ ലീഗ് വിമതരായ മുഹ്‌സിന പൂവന്‍മഠത്തിലും പി.പി.ഉമ്മറും അധ്യക്ഷയും ഉപാധ്യക്ഷനുമായി. എന്നാല്‍, സംസ്ഥാന നേതൃത്വവുമായി നടത്തിയ ചര്‍ച്ചയെത്തുടര്‍ന്ന് ഇവര്‍ ഒരാഴ്ചയ്ക്കകം രാജിവച്ചതോടെയാണ് വീണ്ടും തിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.

പി കെ ഫിറോസിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

ലീഗില്‍ നിന്ന് ആളെ പിടിക്കാന്‍ സി.പി.എം വാതില്‍ തുറന്നിട്ടതാ. എന്നിട്ടെന്തായി? കോട്ടക്കല്‍ മുനിസിപ്പാലിറ്റിയിലെ ഉള്ള രണ്ടെണ്ണം ആ വാതിലിലൂടെ പോയി. ഒരാള്‍ ലീഗിന് വോട്ടും ചെയ്തു. അങ്ങിനെ പവനായി…

error: Content is protected !!