മുന്നണി മാറ്റം ; യു ഡി എഫും ലീഗും തമ്മിലുള്ളത് പൊക്കിള്‍കൊടി ബന്ധം, എകെ ബാലന് ശുദ്ധ ഭ്രാന്ത് : പികെ കുഞ്ഞാലിക്കുട്ടി

Copy LinkWhatsAppFacebookTelegramMessengerShare

കോഴിക്കോട്: കേരള ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് സ്ഥാനം ലീഗ് എല്‍ഡിഎഫിലേക്ക് എന്ന സൂചനയാണെന്ന എ കെ ബാലന്റെ പരാമര്‍ശത്തില്‍ കടുത്ത പ്രയോഗവുമായി പി കെ കുഞ്ഞാലിക്കുട്ടി. എകെ ബാലന് ഭ്രാന്താണെന്നാണ് കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു. മുസ്ലിം ലീഗ് മുന്നണി മാറുന്നു എന്നത് മാധ്യമ സൃഷ്ടിയാണെന്നും യു ഡി എഫും ലീഗും തമ്മിലുള്ളത് പൊക്കിള്‍കൊടി ബന്ധമാണെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. തുമ്മിയാല്‍ തെറിക്കുന്ന മൂക്കല്ല യു ഡി എഫും ലീഗും തമ്മിലുള്ള മുന്നണി ബന്ധമെന്നും കേരള ബാങ്ക് ഡയറക്ടര്‍ സ്ഥാനം കേസ് കൊടുത്താലും ലീഗിന് കിട്ടുമെന്നും ലീഗിന് അര്‍ഹതയുള്ള പദവിയാണ് അതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പുനര്‍വിചിന്തനം നടത്തുമോ എന്നതില്‍ ഇപ്പോള്‍ ഒന്നും പറയാനില്ലെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Copy LinkWhatsAppFacebookTelegramMessengerShare
error: Content is protected !!