പരപ്പനങ്ങാടിയില്‍ പണം തിരഞ്ഞ് മടുത്ത് മോഷ്ടിച്ച കിടക്കയില്‍ കിടന്നുറങ്ങി പോയ യുവാവ് പോലീസ് പിടിയില്‍

Copy LinkWhatsAppFacebookTelegramMessengerShare

പരപ്പനങ്ങാടി : ടൗണിലെ കെ.കെ.ഓഡിറ്റോറിയത്തില്‍ കവര്‍ച്ചക്കെത്തിയ യു വാവ് പണം തിരഞ്ഞു തിരഞ്ഞു മടുത്ത് അവസാനം കൈവശപ്പെടുത്തിയ ബെഡ്ഡില്‍ കിടന്നു ഉറങ്ങി പോയി. ഉറങ്ങി കിടന്ന തസ്‌ക്കരനെ ഉടമയും സഹായിയും ചേര്‍ന്ന് പോലീസില്‍ ഏല്‍പ്പിച്ചു.വേങ്ങര ഐഡിയല്‍ സ്‌കൂള്‍ റോഡ് നെടുംപറമ്പ് സ്വദേശി വള്ളിക്കാട് വീട്ടില്‍ മുഹമ്മദ് ജുറൈജ് (28)നെയാണ് അറസ്റ്റ് ചെയ്തത്.

ഇന്നലെ പുലര്‍ച്ചെയാണ് റെയില്‍വെ സ്റ്റേഷനു സമീപത്തെ കെ.കെ. ഓഡിറ്റോറിയത്തിന്റെ വാതില്‍ തകര്‍ത്ത് കള്ളന്‍ അകത്ത് കയറിയത്. മേശയുടെയും അലമാരയുടേയും പൂട്ടു തകര്‍ത്ത് സാധന സാമഗ്രികള്‍ വാരി വലിച്ചിട്ടു. ഏറെ നേരത്തെ തെരച്ചിലില്‍ ഒന്നും കിട്ടാതെ ക്ഷീണിച്ചതോടെ ഓഫീസ് മുറിയിലെ കിടക്കയെടുത്ത് അടുത്തുള്ള ആളൊഴിഞ്ഞ വീട്ടില്‍ കൊണ്ടിട്ട് സുഖമായുറങ്ങുകയായി രുന്നു. കളവ് നടന്നതറിഞ്ഞ ഉടമയും സഹായിയും നടത്തിയ തിരച്ചിലിലാണ് ഉറങ്ങിക്കിടന്ന മോഷ്ടാവിനെ കണ്ടെത്തിയത്. ഉടനെ പോലിസിനെ അറിയിക്കുകയായിരുന്നു.പോലീസെ ത്തിയാണ് പിടികൂടിയത്.

മുഹമ്മദ് ജുറൈജിന് വേങ്ങര സ്റ്റേഷനില്‍ 2017 കാലഘട്ടങ്ങളില്‍ രണ്ട് ക്ഷേത്ര മോഷണ കേസുകളും കണ്ണൂര്‍ തലശ്ശേരി പോലീസ് സ്റ്റേഷനില്‍ മറ്റൊരു കളവ് കേസും നിലവിലുള്ളതായി പോലീസ് പറഞ്ഞു

Copy LinkWhatsAppFacebookTelegramMessengerShare
error: Content is protected !!